ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി അതീവ ഗുരുതരാവസ്ഥയില്‍

Fri,Jul 27,2018


ചെന്നൈ: പനിയും അണുബാധയും കാരണം അതീവ ഗുരുതരാവസ്ഥയിലായ ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിക്കു സമാനമായ സംവിധാനങ്ങള്‍ ഒരുക്കി, വീട്ടിലായിരുന്നു ഇതുവരെ ചികില്‍സ. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും അര്‍ധരാത്രിയോടെ വീണ്ടും വഷളാകുകയായിരുന്നു.
രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. ചികില്‍സയ്ക്ക് ആവശ്യമായ എന്തു സഹായവും ചെയ്യാമെന്നു മോദി അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കരുണാനിധിയുടെ വീട്ടിലെത്തി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മകന്‍ മുന്‍ കേന്ദ്രമന്ത്രി അഴഗിരിയും പിതാവിനെ സന്ദര്‍ശിച്ചു.

Other News

 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • വിദ്യാഭ്യാസ യോഗ്യതാ വിവരങ്ങൾ തെറ്റായി നൽകി; സ്മൃതി ഇറാനിക്കെതിരെ കേസ്
 • ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൽ അഭിമാനിക്കുന്നുവെന്ന് സാധ്വി പ്രജ്ഞ സിംഗ് ഠാക്കൂർ
 • Write A Comment

   
  Reload Image
  Add code here