പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കണമെന്ന് സംസ്ഥാന നിയമസഭ

Thu,Jul 26,2018


കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കണമെന്ന പ്രമേയം സംസ്ഥാന നിയമസഭ അംഗീകരിച്ചു. അക്ഷരമാലാ ക്രമത്തില്‍ സംസ്ഥാനങ്ങളുടെ പേരു വരുമ്പോള്‍ വെസ്റ്റ് ബംഗാള്‍ എന്ന പേരായതു കൊണ്ട് ഏറ്റവുമവസാന ഭാഗത്തു വരുന്നതു മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പേരുമാറ്റം നടത്തുന്നത്.
സംസ്ഥാന നിയമസഭ പ്രമേയം അംഗീകരിച്ചുവെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ബംഗ്ല എന്ന പേര് ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ഒന്നു തന്നെയായിരിക്കും.
നേരത്തെ മൂന്നു ഭാഷകളില്‍ മൂന്നു വ്യത്യസ്ത രീതിയില്‍ പേരു വരുന്ന രീതിയിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം നിരാകരിച്ചിരുന്നു. ബംഗ്ല (ബംഗാളി), ബംഗാള്‍ (ഇംഗ്ലീഷ്), ബങ്കല്‍ (ഹിന്ദി) എന്നീ രീതിയില്‍ പേരു മാറ്റാനുള്ള നിര്‍ദേശമാണ് നിരാകരിക്കപ്പെട്ടത്. 2011 ല്‍ വെസ്റ്റ് ബംഗാളിന്റെ പേര് പശ്ചിം ബങ്കോ എന്നാക്കി മാറ്റാനുള്ള മമതാ സര്‍ക്കാരിന്റെ നിര്‍ദേശവും കേന്ദ്രം നിരസിച്ചിരുന്നു.

Other News

  • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
  • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
  • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
  • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
  • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
  • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
  • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
  • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
  • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
  • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
  • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
  • Write A Comment

     
    Reload Image
    Add code here