റാഫെല്‍ ഇടപാട് കേന്ദ്ര സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ അനില്‍ അംബാനി രാഹുലിന് കത്തെഴുതി

Thu,Jul 26,2018


ന്യൂഡല്‍ഹി: റാഫെല്‍ ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ തിരുത്തി അനില്‍ അംബാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി.
മുന്‍പ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനി അയച്ച കത്തിന്റെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. റാഫെല്‍ ജെറ്റ് കരാര്‍ ലഭിക്കുന്നതിന് റിലയന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന ആരോപണം തള്ളിക്കളയുന്നതാണ് കത്ത്.
മാത്രമല്ല, ഇത്തരമൊരു കരാറുമായി സഹകരിക്കാനുള്ള അനുഭവ സമ്പത്ത് റിലയന്‍സ് ഗ്രൂപ്പിനില്ലെന്ന വിമര്‍ശനവും അംബാനി കത്തില്‍ തള്ളിക്കളയുന്നുണ്ട്. 2017 ഡിസംബര്‍ 12ന് എഴുതിയ രണ്ടു പേജ് കത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അംബാനി രാഹുലിന് കത്തെഴുതിയതെന്ന് കരുതുന്നു.
ഗാന്ധി കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളത്. തലമുറകളായി അതു തുടരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ അധികാര സ്ഥാനങ്ങളിലുള്ളവര്‍ ദൗര്‍ഭാഗ്യകരമായ പ്രസ്താവനകള്‍ നടത്തിയത് ഏറെ വേദനിപ്പിച്ചു. അനുഭവ സമ്പത്തുണ്ടെന്നു മാത്രമല്ല, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രൂപ്പാണ് ഞങ്ങളുടേത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഉള്ളത് റിലയന്‍സ് ഡിഫന്‍സ് വിഭാഗത്തിനാണെന്നും കത്തില്‍ അംബാനി ഓര്‍മിപ്പിച്ചു.
ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി അഞ്ച് നേവല്‍ ഓഫ്‌ഷോര്‍ പട്രോള്‍ വെസല്‍സും (എന്‍ഒപിവി) തീരദേശ സേനയ്ക്കുവേണ്ടി 14 ഫാസ്റ്റ് പട്രോള്‍ വെസല്‍സും തങ്ങള്‍ നിര്‍മിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റാഫെല്‍ ഇടപാടില്‍ ഫ്രാന്‍സില്‍ നിര്‍മിച്ച 36 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതില്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് യാതൊന്നും ചെയ്യാനില്ല അദ്ദേഹം കത്തില്‍ വ്യക്തമാക്കി. രാഹുലിനു പുറമെ രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം ഇതേ കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
ഒരു വ്യവസായിക്കുവേണ്ടി സര്‍ക്കാര്‍ റാഫെല്‍ കരാറില്‍ മാറ്റം വരുത്തിയെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസവും ലോക്‌സഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വിമാനം പോലും നിര്‍മിച്ചു പരിചയമില്ലാത്ത വ്യവസായിയെ റാഫെല്‍ ഇടപാടില്‍ മോദി പങ്കാളിയാക്കി. 35,000 കോടി രൂപ കടത്തിലായിരുന്ന വ്യവസായി ഇതുവഴി 45,000 കോടി രൂപ ലാഭമുണ്ടാക്കി എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ യുപിഎ സര്‍ക്കാരാണ് കരാര്‍ ഒപ്പിട്ടതെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ രാഹുലിന് മറുപടിയും നല്‍കി.

Other News

 • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
 • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • Write A Comment

   
  Reload Image
  Add code here