ഇന്ത്യക്കെതിരായ ഉപരോധത്തില്‍ ഇളവ് വരുത്താന്‍ യുഎസ് നീക്കം

Thu,Jul 26,2018


വാഷിംഗ്ടണ്‍: റഷ്യയുമായുള്ള 'എസ്400' പ്രതിരോധ മിസൈല്‍ ഇടപാടുമായി മുന്നോട്ടുപോകാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിടാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധ (സിഎഎടിഎസ്എ)ത്തില്‍ ഇളവു വരുത്താന്‍ നീക്കം.
യുഎസ് കോണ്‍ഗ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പ്രസിഡന്റിന്റെ പ്ര്‌ത്യേക അധികാരങ്ങള്‍ വിനിയോഗിച്ച് വിവാദ ഉപരോധത്തില്‍ ഇന്ത്യക്ക് ഇളവുകള്‍നല്‍കാന്‍ തീരുമാനം. ഇതിനുള്ള നയതന്ത്ര നീക്കങ്ങള്‍ വാഷിംഗ്ടണും ഡല്‍ഹിയും ചേര്‍ന്ന് നടത്തുമെന്നും ഇരുകൂട്ടര്‍ക്കും ഈ നീക്കം ആശ്വാസം നല്‍കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റഷ്യയുമായി ആയുധ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുവാനായി പ്രസിഡന്റ് റോണള്‍ഡ് ട്രമ്പാണ് കഴിഞ്ഞ ആഗസ്റ്റില്‍ സിഎഎടിഎസ്എ ഉപരോധ നിയമം ഒപ്പിട്ടത്.
ഈ നിയമത്തില്‍ പെടുത്തിയാണ് ഇന്ത്യക്കെതിരെ ഉപരോധമേര്‍പ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. എന്നാല്‍ യുഎസ് ഉപരോധം (സിഎഎടിഎസ്എ) കണക്കിലെടുക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതു യുഎസ് നിയമമാണ്; യുഎന്നിന്റേതല്ല. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നയം നേരത്തേതന്നെ യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തുവന്നിരുന്നു. പ്രതിരോധമേഖലയില്‍ ദശകങ്ങള്‍ നീണ്ട ബന്ധമാണു റഷ്യയുമായി ഉള്ളതെന്നും പുതിയ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here