ചെന്നൈയില്‍ തിരക്കേറിയ ട്രെയിനില്‍ തൂങ്ങിയാത്ര: 5 യുവാക്കള്‍ മരിച്ചു, 10 പേര്‍ക്ക് പരുക്ക്

Tue,Jul 24,2018


ചെന്നൈ: ചെന്നൈയില്‍ തിക്കേറിയ ട്രെയിനില്‍ തൂങ്ങിനിന്ന് യാത്രചെയ്തിരുന്ന അഞ്ചുയുവാക്കള്‍ സ്റ്റേഷനിലെ ഇരുമ്പ് ബാറുകളില്‍ തട്ടിയുണ്ടായ അപകടത്തില്‍ മരിച്ചു.
സെന്റ് തോമസ് മൗണ്ട് സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണു സംഭവം.
ബീച്ച് തിരുമല്‍പുര്‍ സബര്‍ബന്‍ ട്രെയിനില്‍ തൂങ്ങി യാത്രചെയ്ത അഞ്ചു വിദ്യാര്‍ഥികളാണ് മരിച്ചത്.
അപകടത്തില്‍ പത്തു പേര്‍ക്കു പരുക്കേറ്റു. ജെ. നവീന്‍ കുമാര്‍ (23), ശിവകുമാര്‍ (22), ഭരത് (16) എന്നിവരാണു മരിച്ചവരില്‍ ചിലര്‍. ബിരുദ, പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇവര്‍.
സ്റ്റേഷനിലെ ഇരുമ്പുകളില്‍ ഇടിച്ചായിരുന്നു അപകടം. കമ്പിയില്‍ ഇടിച്ചതോടെ യാത്രക്കാര്‍ താഴേക്കുവീഴുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ്. രാവിലെ 8.30 ഓടെയാണു സംഭവം. യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്തി. പരുക്കേറ്റവരില്‍ ആറുപേരെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്ലാറ്റ്‌ഫോം നമ്പര്‍ രണ്ടിലാണ് താംബരത്തുനിന്നുള്ള ട്രെയിന്‍ നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത് നാലിലേക്കു വിട്ടു. യാത്രക്കാരിലാര്‍ക്കും തന്നെ അവിടെ ഒരു ഭിത്തിയുള്ള വിവരം അറിയില്ലായിരുന്നു. ഇതാണ് അപകടത്തിലേക്കു നയിച്ചതെന്നാണു വിവരം.

Other News

 • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
 • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • Write A Comment

   
  Reload Image
  Add code here