ഗൗരി ലങ്കേഷ് വധം: മൂന്നുപേര്‍ കൂടി പോലീസ് പിടിയിലായി ; ഒരു പ്രതിയെക്കുറിച്ച് സൂചന

Tue,Jul 24,2018


ബംഗളൂരു-കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
മോഹന്‍ നായക്, അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരേയാണ് കര്‍ണാടകയിലെ സുള്ള്യ, ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്യാനായി 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മറ്റൊരു പ്രതിയെ സംബന്ധിച്ച സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള നീക്കമാരംഭിച്ചു. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്തംബറിലാണ് ബംഗളൂരുവിലെ വീട്ടുമുറ്റത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്.
അറസ്റ്റിലായ അമിത് ബഡ്ഡി സ്വര്‍ണപ്പണിക്കാരനും ഗണേഷ് മിസ്‌കിന്‍ സാമ്പ്രാണിത്തിരി നിര്‍മ്മിക്കുന്നയാളുമാണ്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തില്‍ ഇവരുടെ പങ്കിനെ കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സുള്ള്യയില്‍ നിന്ന് പിടികൂടിയ 50കാരന്‍ മോഹന്‍ നായക്കിന്റെ അറസ്റ്റ് കേസില്‍ നിര്‍ണായകമാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ഉടന്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തെന്ന് പോലീസ് പറയുന്ന പ്രതി പരശുറാം വാഗമാറെയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഗമാറെ, അമോല്‍ കല്ലെ, പ്രവീണ്‍ എന്നീ പ്രതികള്‍ക്ക് ഗൂഢാലോചന നടത്താന്‍ താവളമൊരുക്കി കൊടുത്തത് മോഹന്‍ നായക്കാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന കൊലപാതകത്തില്‍ ഫെബ്രുവരിയിലാണ് പ്രതികള്‍ പിടിയിലായിത്തുടങ്ങിയത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പത്തോളം പ്രതികളാണ് പോലീസ് പിടിയിലായത്.

Other News

 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • Write A Comment

   
  Reload Image
  Add code here