വിവാഹത്തിനു തടസം നിന്ന മകനെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ അമ്മയും കാമുകനും അറസ്റ്റില്‍

Tue,Jul 24,2018


ഗ്വാളിയോര്‍- കാമുകനുമായുള്ള വിവാഹത്തിന് തടസ്സമായ എട്ടു വയസ്സുകാരനെ കൊന്നു കാട്ടില്‍ തള്ളിയ അമ്മയും കാമുകനും പിടിയില്‍. കൊലപാതകത്തിനു സഹായം ചെയ്ത മറ്റു നാലുപേരും പോലീസ് പിടിയിലായി.
ഗ്വാളിയറിലെ ശിവനഗറിലാണ് സംഭവം. മകനെ കാണാനില്ലെന്ന പരാതിയുമായി ജൂലൈ 13 ന് യുവതി പോലീസിനെ സമീപച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് യുവതിയും കാമുകനും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചും എട്ടുവയസുകാരന്റെ ഞെട്ടിക്കുന്ന കൊലപാതകത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
പോലീസ് നടത്തിയ പ്രാഥമിക തെരച്ചിലില്‍ ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് അമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തായത്.
യുവതിയുടെ മൊബൈലിലേക്ക് സന്ദീപ് ജാതവ് എന്നയാള്‍ നിരന്തരം വിളിക്കുന്നതായി പോലീസ് കണ്ടെത്തി. ജാതവിന്റെ വിളികളെ കുറിച്ച് ചോദിച്ചപ്പോള്‍ യുവതി പരിഭ്രമത്തിലായത് സംശയം വര്‍ധിപ്പിച്ചു. ജാതവ് എന്തിനാണ് നിരന്തരം വിളിക്കുന്നതെന്ന് വ്യക്തമായ മറുപടി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പോലീസ് ജാതവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യം ഇയാള്‍ ആദ്യംഒന്നും വിട്ടുപറയാതെ പിടിച്ചുനിന്നെങ്കിലും യുവതിയെ കൂടി ഹാജരാക്കിയതോടെ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയു കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധത്തിന് തടസ്സമായതിനാലാണ് മകനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
ഇവര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ തെരച്ചലില്‍ ബാലന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഗ്വാളിയോറില്‍ നിന്നും നൂറു കിലോമീറ്ററോളം അകലെ സബല്‍ഗഡിലെ വനപ്രദേശത്ത് കണ്ടെത്തി. ഇവിടെ ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. ഫോറന്‍സിക് പരിശോധനയ്ക്കായി മൃതദേഹം മാറ്റി.
കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് ജാതവുമായി ബന്ധമുണ്ടെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ മാനസിക രോഗം കാരണമാണ് ജാതവിനെ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും ജാതവുമായുള്ള തന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് മകനെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയതെന്നും യുവതി പറഞ്ഞു. കൊലപാതകത്തിന് സഹായം ചെയ്തതിനാണ് മറ്റു നാലു പേര്‍ പിടിയിലായത്.

Other News

 • പഞ്ചാബില്‍ പ്രാര്‍ഥനാ ഹാളിനുനേരെ ഗ്രനേഡ് ആക്രമണം: മൂന്നുപേര്‍ മരിച്ചു
 • റഫാലില്‍ തുറന്ന സംവാദത്തിന് മോഡി യെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
 • സി.ബി.ഐ ക്കു 'പ്രവേശനം' നിഷേധിച്ച് ആന്ധ്രയും , ബാംഗാളും; റെയ്ഡ് നടത്താന്‍ ഇനി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം
 • തമിഴ്നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 20 മരണം, 82000 പേരെ ഒഴിപ്പിച്ചു; ആറു ജില്ലകളില്‍ 471 ദുരിതാശ്വാസ ക്യാമ്പുകള്‍
 • റഫേല്‍ അഴിമതി; ക്രമക്കേടിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; 59000 കോടി രൂപയുടെ ഇടപാടില്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • Write A Comment

   
  Reload Image
  Add code here