''എം.എല്‍.എ ഞങ്ങള്‍ക്കൊപ്പമുണ്ട്; ആര്‍ക്കും ഞങ്ങളെ തൊടാനാവില്ല'', ഗോസംരക്ഷകര്‍ തല്ലിക്കൊന്നയാളുടെ സുഹൃത്ത് മൊഴി നല്‍കി, ബി.ജെ.പി പ്രതിക്കൂട്ടില്‍

Mon,Jul 23,2018


മേവത് (രാജസ്ഥാന്‍): പശുക്കളെ വാങ്ങി മടങ്ങുകയായിരുന്ന രക്ബാര്‍ എന്നയാളെ തല്ലിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി പ്രതിക്കൂട്ടില്‍. 'എം.എല്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ആര്‍ക്കും ഞങ്ങളെ തൊടാനാവില്ല. അയാളെ തീയിലെറയൂ' എന്ന് ജനക്കൂട്ടം ആക്രേശിച്ചതായി രക്ബാറിന് ഒപ്പമുണ്ടായിരുന്ന അസ്ലാം പോലീസ്‌ന് മൊഴി നല്‍കി.
ബി.ജെ.പി ക്കാരനായ പ്രാദേശിക എം.എല്‍.എ ഗ്യാന്‍ദേവ് അഹുജയാണ് ആരോപണ വിധേയനായിരിക്കുന്നത്. ഗോസംരക്ഷകരുടെ നടപടിയെ ന്യായീകരിച്ച് ആദ്യം തന്നെ അഹുജ രംഗത്ത് വന്നിരുന്നു. എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പോലീസ് ശ്രമിക്കുകയാണെന്ന് അഹുജ പ്രതികരിച്ചു.
അല്‍വാറില്‍ രക്ബര്‍ പശുക്കളെ വാങ്ങാന്‍ പോയപ്പോള്‍ സുഹൃത്തായ അസ്ലം കൂടെ പോവുകയായിരുന്നു. രണ്ടു പശുക്കളെയും രണ്ടു കിടാങ്ങളെയും വാങ്ങി മടങ്ങി വരവേ ലാല്‍വാണ്ടി എന്ന ഗ്രാമത്തില്‍ വച്ച് വലിയ ശബ്ദമുണ്ടാക്കി ഒരു മോട്ടോര്‍ ബൈക്ക് ഇവര്‍ക്കു സമീപത്തു കൂടെ കടന്നു പോയി. ശബ്ദം കേട്ട് വിറളി പൂണ്ട പശുക്കള്‍ അടുത്തുള്ള പരുത്തി പാടത്തേക്ക് കുതറി പാഞ്ഞു. പിന്നാലെ ഓടിച്ചെന്ന രക്ബീറിനെ പാടത്ത് ഒളിച്ചിരുന്ന സംഘം മര്‍ദിച്ച് കൊല്ലുകയായിരുന്നു. ആക്രമികളില്‍ അഞ്ചു പേരുടെ വിവരങ്ങള്‍ അസ്ലം പോലീസിനു നല്‍കിയിരുന്നു. ഇതില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്ബീറിനെ കൊന്നത് ഗോസംരക്ഷകരല്ലെന്നും, പോലീസ് മര്‍ദനമാണ് മരണത്തിനു കാരണമായതെന്നും രക്ബീര്‍ ആദ്യം കുറ്റപ്പെടുത്തിയിരുന്നു.

Other News

 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്ന വാർത്ത തള്ളി ഇന്ത്യ; പങ്കെടുക്കുന്നത് നിരീക്ഷകരായി
 • തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി
 • റഷ്യയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാനുമായി ഇതാദ്യമായി ഇന്ത്യ വേദി പങ്കിടുന്നു
 • ആര്‍ബിഐ 'പിടിച്ചെടുക്കാന്‍' ഗവണ്‍മെന്റ് ശ്രമിക്കുന്നു: പി ചിദംബരം
 • Write A Comment

   
  Reload Image
  Add code here