പീഡനവും നിര്‍ബന്ധിതമായി ഗര്‍ഭം അലസിപ്പിക്കലും; പരാതി നല്‍കാന്‍ യുവതി പോലീസ് സ്‌റ്റേഷനിലെത്തിയത് ഭ്രൂണവുമായി

Mon,Jul 23,2018


ലഖ്‌നൗ: ബലാത്സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടാനെത്തിയത് പ്രതി നിര്‍ബന്ധിച്ച് അലസിപ്പിച്ച ഗര്‍ഭത്തിലെ ഭ്രൂണവുമായി.
ഉത്തര്‍ പ്രദേശിലെ അംഹോറയിലാണ് സംഭവം. 19 കാരിയാണ് താന്‍ നേരിട്ട ക്രൂരമായ മാനഭംഗവും അനന്തര പീഡനങ്ങളും വെളിപ്പെടുത്താന്‍ അലസിപ്പിച്ച ഭ്രൂണവും ബാഗിലിട്ട് പോലീസിനെ സമീപിച്ചത്.
ആറ് മാസംമുമ്പാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. അതിന്‌ശേഷം പ്രതി നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നായിരുന്നു 19കാരിയുടെ പരാതി.
ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ നിര്‍ബന്ധിച്ച് ഗുളികള്‍ കഴിപ്പിച്ചുവെന്നുമാണ് പരാതി. അയല്‍വാസിയായ മനോജിന് (20) എതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്.
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മനോജ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇക്കാരണത്താല്‍ യുവതി വിവരം വീട്ടുകാരെ അറിയിച്ചില്ല. എന്നാല്‍, യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ കഴിപ്പിച്ചു.
ഇതേത്തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് യുവതിയുടെ വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്.
ശനിയാഴ്ച വൈകിട്ട് അമ്മയോടൊപ്പമാണ് യുവതി പരാതി നല്‍കാന്‍ എത്തിയത്. ഭ്രൂണം കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചു. മനോജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹസന്‍പുര്‍ പൊലീസ് അറിയിച്ചു.
സമാനമായ സംഭവം മെയ്യ് 19 നും ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. പീഡനത്തിനരയായ 14കാരി ഭ്രൂണം സഞ്ചിയിലാക്കി മീററ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here