ബിജെപിക്കെതിരേ വിശാല സഖ്യത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നു; സംഘടന ബൂത്തുതലം മുതല്‍ ശക്തിപ്പെടുത്തും

Sun,Jul 22,2018


ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാലസഖ്യത്തിന് കോണ്‍ഗ്രസ് തയാറെടുക്കുന്നു. മഹാസഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നാണ് ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ പൊതുവികാരം. അതിനു മുമ്പ് ബൂത്തുതലം മുതല്‍ സംഘടന ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും പ്രവര്‍ത്തകസമിതി വിലയിരുത്തി. 12 സംസ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടിക്ക് 150 സീറ്റ് നേടാനാകുമെന്നാണ് വിലയിരുത്തല്‍. ബാക്കി സീറ്റുകളില്‍ സഖ്യങ്ങളിലൂടെ മേല്‍ക്കൈ നേടാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോണിയയും രാഹുല്‍ ഗാന്ധിയും മന്‍മോഹന്‍ സിംഗും അടക്കമുള്ള നേതാക്കള്‍ നടത്തിയത്.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാന്‍ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങള്‍ ആവശ്യമാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിന്‍കീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവര്‍. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തില്‍നിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തില്‍ ഭരണഘടനാസ്ഥാപനങ്ങളും ദലിതരും പിന്നാക്കവിഭാഗങ്ങളും ആക്രമിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ശബ്ദമായി മാറാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ അനുഭവസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സങ്കലനമാണ്. അത് ഭൂതകാലത്തെ വര്‍ത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണരണമെന്നും പീഡിതര്‍ക്കു വേണ്ടി പൊരുതണമെന്നും രാഹുല്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യ പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ട നയങ്ങള്‍ക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മന്‍മോഹന്‍ പറഞ്ഞു. 2022 ഓടെ ഇന്ത്യയിലെ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം വിദൂരഭാവിയില്‍പോലും യാഥാര്‍ഥ്യമാകില്ല. ഈ നിലയിലുള്ള നേട്ടം കൈവരിക്കണമെങ്കില്‍ പ്രതിവര്‍ഷം പതിനാലുശതമാനം വളര്‍ച്ചയെങ്കിലും കൈവരിക്കണം. അതിനുള്ള സാഹചര്യം ഇല്ലെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.
12 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു സ്വന്തം നിലയില്‍ കരുത്തുണ്ടെന്നു പി. ചിദംബരം പറഞ്ഞു. മറ്റിടങ്ങളില്‍ സഖ്യങ്ങളുണ്ടാക്കണം. ബിജെപിയെ നേരിടാന്‍ മഹാസഖ്യം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാനായി ഡല്‍ഹി പാര്‍ലമെന്റ് അനക്‌സില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതിയുടെ വിശാല യോഗത്തില്‍ പിസിസി അധ്യക്ഷന്മാരും നിയമസഭാകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here