പ്രതിപക്ഷ നേതാക്കള്‍ക്ക് അധികാരത്തോട് അന്ധമായ ഭ്രമം: രാഹുലിന്റ ആലിംഗന രഹസ്യം വെളിപ്പെടുത്തി മോദി

Sat,Jul 21,2018


ഷാജഹന്‍പുര്‍ (ഉത്തര്‍പ്രദേശ്): ലോക്‌സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിനു പിന്നാലെ വിമര്‍ശനം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ നേതാക്കള്‍ക്ക് അധികാരത്തോട് അന്ധമായ ഭ്രമമാണെന്നു മോദി ആവര്‍ത്തിച്ചു. യുപിയിലെ ഷാജഹന്‍പുര്‍ കരിമ്പു കര്‍ഷകരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള കാരണമെന്താണെന്ന് ഇന്നലെ ഞാന്‍ ലോക്‌സഭയില്‍ ചോദിച്ചു. ഒരുത്തരവും ലഭിച്ചില്ല. പകരം അദ്ദേഹം (രാഹുല്‍ ഗാന്ധി) എന്റെ അടുക്കല്‍ വന്നു അനാവശ്യമായി കെട്ടിപ്പിടിച്ചു. പ്രധാനമന്ത്രി മോദിയെ നീക്കുകയാണ് അവരുടെ ലക്ഷ്യം' രാഹുലിന്റെ ആശ്ലേഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു. (പ്രതിപക്ഷത്തെ) പല പാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ ഒരു ചെളിക്കുണ്ടായി മാറി. ആ ചെളി താമര വിരിയിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പ്രധാനമന്ത്രിയുടെ കസേരയിലാണു ചിലര്‍ നോട്ടമിട്ടിരിക്കുന്നത്. രാജ്യത്തെ പാവങ്ങളെയോ കര്‍ഷകരെയോ യുവാക്കളെയോ അവര്‍ കാണുന്നില്ല. വൈദ്യുതിയുമായി ഞങ്ങള്‍ നിങ്ങളുടെ വീട്ടിലേക്ക് ഓടുകയാണ്. മറ്റു ചിലരാകട്ടെ, അവിശ്വാസപ്രമേയ പേപ്പറുകളുമായി പാര്‍ലമെന്റിലേക്ക് ഓടുന്നു. തെറ്റായി ഞാനെന്തെങ്കിലും ചെയ്‌തോ? രാജ്യത്തിനും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ് എന്റെ പ്രവൃത്തികളെല്ലാം. അഴിമതിക്കെതിരെ പോരാടുന്നു എന്നതാണ് എനിക്കെതിരായ കുറ്റം' മോദി പറഞ്ഞു.
ഒരു മാസത്തിനിടെ മൂന്നാം തവണയാണു പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ എത്തുന്നത്. സംസ്ഥാനത്തെ കരിമ്പു കര്‍ഷകരുടെ വലിയ മേഖലയാണു ഷാജഹന്‍പുര്‍. കരിമ്പു കര്‍ഷകര്‍ക്കായി 8,000 കോടിയുടെ പാക്കേജ് കേന്ദ്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വരുന്ന സീസണില്‍ കരിമ്പിന്റെ താങ്ങുവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ ഒന്നര പതിറ്റാണ്ടിനിടെ വന്ന അവിശ്വാസ പ്രമേയം 126ന് എതിരെ 325 വോട്ടുകള്‍ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്.

Other News

 • ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി; വേണ്ടത് നിയമ നിര്‍മാണം
 • നരേന്ദ്രമോഡിയെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ
 • പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
 • ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി
 • ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് സ്വർണഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
 • വിവാദങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാട് റദ്ദാക്കില്ല: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി
 • തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു
 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • Write A Comment

   
  Reload Image
  Add code here