അവിശ്വാസ പ്രമേയത്തെ അനായാസം മോഡി സര്‍ക്കാര്‍ അതിജീവിച്ചു; പ്രതീക്ഷിച്ച വോട്ടു പോലും പ്രതിപക്ഷത്തിന് കിട്ടിയില്ല

Fri,Jul 20,2018


ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യത്തിന്റെ പുതിയ തുടക്കം കുറിച്ചു കൊണ്ട് ലോക്‌സഭയില്‍ കൊണ്ടവന്ന അവിശ്വാസ പ്രമേയത്തെ അനായാസം നരേന്ദ്ര മോദി സര്‍ക്കാര്‍ അതിജീവിച്ചു. എന്‍ഡിഎ സര്‍ക്കാരിന് എതിരായ ആദ്യ അവിശ്വാസപ്രമേയം 126ന് എതിരെ 325 വോട്ടോടെയാണു സഭ തള്ളിയത്. ലോക്‌സഭയില്‍ 313 വോട്ടുള്ള എന്‍ഡിഎ മുന്നണിക്ക് 12 വോട്ട് അധികം ലഭിച്ചു. അണ്ണാ ഡിഎംകെയെ ഒപ്പം നിര്‍ത്താനായതു സര്‍ക്കാരിനു നേട്ടമായി. അതേസമയം, 154 വോട്ട് പ്രതീക്ഷിച്ച പ്രതിപക്ഷത്തിന് 126 വോട്ട് മാത്രമേ നേടാനായുള്ളൂ. ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അതിജീവിച്ചത്. 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു.
സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താനാവില്ലെന്ന് ഉറപ്പായിരുന്നുവെങ്കിലും സംവാദത്തിലൂടെ തുറന്നുകാട്ടാനാണു ചര്‍ച്ചയില്‍ പ്രതിപക്ഷം ശ്രമിച്ചത്. രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ നടത്തിയ കടന്നാക്രമണം പ്രതിപക്ഷത്തിന് പുത്തന്‍ ഊര്‍ജമായി. രാഹുല്‍ നടത്തിയ ആരോപണങ്ങളും അതിനു മോദി നല്‍കിയ മറുപടിയും ശ്രദ്ധയോടെയാണു സഭ ശ്രവിച്ചത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ പിന്നിട്ടാണ് വോട്ടെടുപ്പിലേക്കു നീങ്ങിയത്.
നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടു. രാഹുലിന്റെ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ മോദി, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ആവര്‍ത്തിച്ചു. മോദിയുടെ പ്രസംഗത്തിനു പിന്നാലെ സഭ വോട്ടെടുപ്പ് നടപടികളിലേക്കു പ്രവേശിച്ചു.

Other News

 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍ പുനരവതരിക്കുന്നു
 • റഫേല്‍ ഇടപാട്: വ്യോമസേന ഉദ്യോഗസ്ഥര്‍ ഉടന്‍ഹാജരാകണമെന്ന് സുപ്രീംകോടതി
 • മുംബൈയിലെ ഫ്‌ലാറ്റില്‍ തീപ്പിടിത്തം; രണ്ടുപേര്‍ മരിച്ചു
 • ദേശസ്‌നേഹം വളര്‍ത്താന്‍ റെയില്‍വെയും: രാജ്യത്തെ 75 റെയില്‍വെ സ്‌റ്റേഷനുകളില്‍ നൂറ് അടി പൊക്കത്തില്‍ ദേശീയ പതാകകള്‍ സ്ഥാപിക്കും
 • കൂടുതല്‍ മദ്യം നല്‍കിയില്ല; വിദേശ യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്‌ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു
 • റഫേല്‍ യുദ്ധവിമാന ഇടപാടിന്റെ വിലവിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കി
 • മദ്യപരിശോധനയില്‍ പരാജയപ്പെട്ടു; എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടറെ വിമാനം പറത്താന്‍ അനുവദിച്ചില്ല
 • പതിനാറുകാരിയെ പതിനേഴുകാരനായ കാമുകന്‍ കൊന്ന് കത്തിച്ചു; കൊലപാതകം ഗര്‍ഭിണി ആയെന്ന സംശയത്തെ തുടര്‍ന്ന്
 • മുസ്ലീം പള്ളിയ്ക്ക് മഹാവിഷ്ണുവിന്റെ പേരിടുമെന്ന് ബിജെപി വക്താവ് സംബിത് പത്ര ടെലിവിഷന്‍ ചര്‍ച്ചയില്‍
 • കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
 • അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി
 • Write A Comment

   
  Reload Image
  Add code here