#WATCH Rahul Gandhi walked up to PM Narendra Modi in Lok Sabha and gave him a hug, earlier today #NoConfidenceMotion pic.twitter.com/fTgyjE2LTt

— ANI (@ANI) July 20, 2018 " />

അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുല്‍ മോഡിയ്ക്കടുത്തെത്തി ആലിംഗനം ചെയ്തു

Fri,Jul 20,2018


ന്യൂഡല്‍ഹി: ലോക് സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവെ അപ്രതീക്ഷിതമായി രാഹുല്‍ഗാന്ധി പ്രധാനമന്ത്രി മോഡിക്ക് സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു.
പ്രതിപക്ഷ ബഹുമാനമില്ലാതെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സൂചിപ്പിച്ച് നടത്തി്യ പ്രസംഗത്തിനൊടുവിലാണ് രാഹുല്‍ മോഡിയുടെ സമീപത്തേക്കു വന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച രാഹുലിന്റെ ആലിംഗനത്തില്‍ തെല്ല് അമ്പരന്നെങ്കിലും അടുത്ത് വിളിച്ച് ഹസ്തദാനം ചെയ്താണ് മോഡി രാഹുലിനെ മടക്കിയത്.
'ഞാന്‍ നിങ്ങള്‍ക്ക് പപ്പുവായിരിക്കാം. പക്ഷെ, എനിക്ക് നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. ഞാന്‍ എന്റെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കും. ഞാന്‍ കോണ്‍ഗ്രസുകാരനാണ്'- രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞതിങ്ങനെയാണ്.
റാഫേല്‍ ഇടപാടില്‍ അടക്കം ബി.ജെ.പിയേയും നരേന്ദ്ര മോഡിയെയും കണക്കിന് വിമര്‍ശിച്ച ശേഷമായിരുന്നു രാഹുലിന്റെ നാടകീയ നീക്കം.
വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണപക്ഷ അംഗങ്ങള്‍ ശ്രമിക്കുമ്പോഴാണ് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും ദേഷ്യപ്പെടാമെന്നും എന്നാല്‍ താന്‍ അതേ നാണയത്തില്‍ തിരിച്ച് പ്രതികരിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. താന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നയാളാണ്. നിങ്ങളുടെ മനസിലെ സ്‌നേഹം കവര്‍ന്നെടുത്ത് നിങ്ങളെയും കോണ്‍ഗ്രസാക്കി മാറ്റുമെന്ന് രാഹുല്‍ പറഞ്ഞത് പ്രതിപക്ഷ അംഗങ്ങള്‍ കൈയടികളോടെയാണ് സ്വീകരിച്ചത്.
പ്രധാനമന്ത്രി മോഡി, ബി.ജെ.പി ആര്‍.എസ്.എസ് എന്നിവരാണ് കോണ്‍ഗ്രസുകാരനായിരിക്കേണ്ടതിന്റെ അര്‍ത്ഥം എന്നെ പഠിപ്പിച്ചത്. ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനായിരിക്കേണ്ടതിന്റെ അര്‍ത്ഥം എന്നെ പഠിപ്പിച്ചുതന്നു- രാഹുല്‍ പറഞ്ഞു.

Other News

 • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
 • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
 • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
 • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
 • പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബസഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് എത്തിയത് ഏഴുകോടി രൂപ
 • പുല്‍വാമ ഭീകരാക്രമണം: ലണ്ടനിലെ പാക് ഹൈക്കമ്മീഷനുമുന്നില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ പ്രതിഷേധം
 • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
 • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
 • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
 • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
 • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
 • Write A Comment

   
  Reload Image
  Add code here