കൂട്ടമായി സന്ദേശം അയക്കുന്ന സംവിധാനം വാട്ട്‌സ് ആപ്പ് നിയന്ത്രിച്ചു; നടപടി കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം

Fri,Jul 20,2018


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൂട്ടമായി വാട്ട്‌സ് ആപ്പ് സന്ദേശം അയക്കുന്നതിന് നിയന്ത്രണം.
കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച്, ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേസമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്നാണ് വാട്ട്‌സ് ആപ്പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും.
ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വാട്ട്‌സ് ആപ്പിന് കത്ത് നല്‍കിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവ വ്യാപിക്കുന്നതിന് വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വ്യാജവാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച നല്‍കിയ രണ്ടാമത്തെ കത്തിനെത്തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.
കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍, കാഴ്ചക്കാരായി നോക്കിനിന്നാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളിയാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്ന് വാട്ട്‌സ് ആപ്പ് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഉപയോക്താക്കളാണ് വാട്‌സാപ്പ് വഴി മെസേജുകളും ചിത്രങ്ങളും വിഡിയോകളും കൂടുതലായി ഫോര്‍വേഡ് ചെയ്യുന്നത്.
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് തടയാന്‍ അവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്കും വ്യക്തമാക്കിയിരുന്നു.

Other News

 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • ഗോവ മുഖ്യമന്ത്രി മനോഹര്‍പരീക്കറിനു പകരക്കാരനെ നിയമിക്കാന്‍ ബിജെപിയില്‍ ആലോചന
 • കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി വൈദികര്‍ സമരപ്പന്തലില്‍
 • നാല് വര്‍ഷം 9 കോടി കക്കൂസുകള്‍: സ്വച്ഛ ഭാരതം യാഥാര്‍ഥ്യമായെന്ന് മോഡി
 • Write A Comment

   
  Reload Image
  Add code here