ഉയര്‍ന്ന ശമ്പളത്തിന് ജീവനക്കാരെ നിയമിച്ച് രാജ്യവ്യാപകമായി മോഷണം നടത്തുന്ന സംഘത്തലവന്‍ പിടിയില്‍

Fri,Jul 20,2018


ന്യൂഡല്‍ഹി : ഉയര്‍ന്ന ശമ്പളത്തിന് ജീവനക്കാരെ നിയമിച്ച് രാജ്യവ്യാപകമായി മോഷണം നടത്തുന്ന സംഘത്തലവന്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പോലീസ് പിടിയില്‍.
അസ്ലം ഖാന്‍ എന്ന 38 കാരനാണ് പോലീസ് വലയിലായത്. ഇയാളെ ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് രാജ്യത്താകമാനം സംഘം നടത്തിവന്ന ഹൈടെക് മോഷണങ്ങളെ ക്കുറിച്ച് കൗതുകരമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
'ജീവനക്കാരായ' കളളന്‍മാര്‍ക്ക് സംഘത്തലവനായ അസ്‌ലം നല്‍കിയിരുന്ന മാസ ശമ്പളം നാല്‍പതിനായിരം രൂപയാണ്.
ട്രെയിനിലും വിമാനത്തിലുമൊക്കെ യാത്ര ചെയ്താണ് സംഘം മോഷണത്തിന് പോകുന്നത്. പ്രധാനമന്ത്രിയുടെ റാലി മുതല്‍ ജസ്റ്റിന്‍ ബീബറിന്റെ പരിപാടി വരെ രാജ്യത്തെ ഒട്ടുമിക്ക മെഗാ പരിപാടികളിലും പങ്കെടുത്ത് ജനക്കൂട്ടത്തെ കൊള്ളചെയ്യുന്ന രീതിയാണ് ഇവരുടേത്. അസ്‌ലം ഖാന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സംഘത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി പോലീസ് പിടിയിലായിട്ടുണ്ട്.
പ്രധാനമന്ത്രി മോഡിയുടെ വിവിധ ഇടങ്ങളിലെ റാലികള്‍, പുരി രഥയാത്ര, ജസ്റ്റീന്‍ ബീബറിന്റെ മുംബൈയിലെ സംഗീത പരിപാടി, ഗ്രേറ്റര്‍ നോയ്ഡയിലെ ഓട്ടോ എക്സ്പോ എന്നിവയിലെല്ലാം പങ്കെടുത്ത് ആളുകളുടെ പഴ്സുകള്‍, സ്മാര്‍ട്ട്ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവയെല്ലാം മോഷണം ചെയ്തതായി സംഘം സമ്മതിച്ചു.
വടക്കുകിഴക്ക് ഡല്‍ഹിയിലെ വമ്പന്‍ മോഷ്ടാവ് തലവനായ സംഘം തികഞ്ഞ ആഡംബരത്തോടെയായിരുന്നു മോഷണങ്ങള്‍ നടത്തിയിരുന്നത്. വിമാനയാത്ര, ട്രെയിനിലാണ് യാത്രയെങ്കില്‍ ഫസ്റ്റ്ക്ളാസ് കമ്പാര്‍ട്ട്മെന്റ് എന്നിങ്ങനെയായിരുന്നു യാത്രകള്‍. മോഷണമുതലുമായി തിരിച്ചു വരുന്നതും ഇതേ രീതിയില്‍.
അസ് ലമിനേയും സഹായി 23 കാരന്‍ മുകേഷ്‌കുമാറിനെയും ജഗന്നാഥ് യാത്രയുടെ തിരിച്ചു വരവില്‍ പുരിയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിക്കപ്പെട്ട ഫോണുകളുമായി ഒരാള്‍ കിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരില്‍ നിന്നും വരുന്നതായി പോലീസിന് വിവരം കിട്ടുകയായിരുന്നു.
തുടര്‍ന്ന് കെണിയൊരുക്കിയ പോലീസ് രണ്ടു പേരെയും പിടികൂടി. ഇവരില്‍ നിന്നും ഒരു പിസ്റ്റളും കാട്രിഡ്ജും 46 ഉന്നത നിലവാരമുള്ള സ്മാര്‍ട്ട്ഫോണുകളും കണ്ടെത്തി.
അസ്ലം ഇതുവരെ 5,000 ല്‍ പരം ഫോണുകള്‍ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. രാജ്യത്തെ ഓരോ വന്‍കിട പരിപാടികളും പത്രത്തിലൂടെ മനസ്സിലാക്കി സംഘം ഷെഡ്യൂള്‍ ചെയ്തിരുന്നു. വന്‍കിട സംഗീത പരിപാടികള്‍ക്ക് ടിക്കറ്റ് വാങ്ങുകയും ഹോട്ടലുകള്‍ നേരത്തേ ബുക്ക് ചെയ്ത് വിമാനത്തില്‍ സഞ്ചരിക്കുകയും ചെയ്തിരുന്നു. മാന്യമായ വസ്ത്രം ധരിച്ചായിരുന്നു സംഘം ജനക്കൂട്ടത്തിനിടയില്‍ മോഷണം പതിവാക്കിയത്.

Other News

 • ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനാകില്ലെന്ന് സുപ്രീംകോടതി; വേണ്ടത് നിയമ നിര്‍മാണം
 • നരേന്ദ്രമോഡിയെ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ
 • പായ് വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
 • ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമവും തുടരുമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി
 • ബുര്‍ക്കിനാ ഫാസോയില്‍ ഇന്ത്യക്കാരനുള്‍പ്പടെ മൂന്ന് സ്വർണഖനി തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി
 • വിവാദങ്ങളുടെ പേരില്‍ റാഫേല്‍ ഇടപാട് റദ്ദാക്കില്ല: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റലി
 • തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയെയും മുന്‍ എംഎല്‍എയെയും മാവോയിസ്റ്റുകള്‍ വെടിവച്ചുകൊന്നു
 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • Write A Comment

   
  Reload Image
  Add code here