Today is an important day in our Parliamentary democracy. I am sure my fellow MP colleagues will rise to the occasion and ensure a constructive, comprehensive & disruption free debate. We owe this to the people & the makers of our Constitution. India will be watching us closely.

Narendra Modi (@narendramodi) July 20, 2018 " />

ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്ന് നരേന്ദ്ര മോഡി

Fri,Jul 20,2018


ന്യൂഡല്‍ഹി: ഇന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലെ സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ഞങ്ങളെ ഇന്ത്യയിലെ ജനങ്ങള്‍ ശ്രദ്ധയോടെ ഉറ്റുനോക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്റ് ചെയ്തു.
നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് സുപ്രധാന ദിനമാണ്. സമഗ്രവും ക്രിയാത്മകവും തടസ്സമില്ലാത്തതുമായ ഒരു ചര്‍ച്ചയ്ക്ക് എന്റെ സഹപ്രവര്‍ത്തകര്‍ ഈ സമയം അവസരോചിതമായി ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് രാജ്യത്തെ ജനങ്ങളോടും ഭരണഘടനയോടും നാം കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ദിവസം ജനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്- പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു
അവിശ്വാസപ്രമേയം നടക്കുന്നതിനു മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ട്വിറ്റ്. മോഡി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തില്‍ ഐക്യത്തിന്റെ കൂട്ടായ്മ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. പരമാവധി വോട്ടുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അണിയറ നീക്കങ്ങള്‍ ഇരുപക്ഷത്തും സജീവം.
ഇന്ന് സഭയില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച് വിവിധ കക്ഷികള്‍ എംപിമാര്‍ക്കു വിപ്പ് നല്‍കി. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ പ്രസംഗിക്കും. 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുള്ളതിനാല്‍ അവിശ്വാസം പാസാകാനിടയില്ല.

Other News

  • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
  • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
  • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
  • കശ്മീരിലെ അഞ്ച് വിഘടന വാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; രാജ്യമെമ്പാടും കശ്മീരികള്‍ക്കുനേരെ ആക്രമണം
  • പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബസഹായ നിധിയിലേക്ക് ഒരു ദിവസം കൊണ്ട് എത്തിയത് ഏഴുകോടി രൂപ
  • പുല്‍വാമ ഭീകരാക്രമണം: ലണ്ടനിലെ പാക് ഹൈക്കമ്മീഷനുമുന്നില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ പ്രതിഷേധം
  • രാജ്യത്തിന്​ ഭീഷണിയായ തീവ്രവാദത്തിനെതിരെ ഒറ്റകെട്ടായി പോരാടുമെന്ന്​ സർവകക്ഷിയോഗം
  • പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന് അനുകൂലമായി സിദ്ദു; ട്വിറ്ററിൽ ട്രെൻഡിങ്ങായി ബോയ്​കോട്ട്​ കപിൽ ശർമ ഷോ
  • പുൽവാമ: സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്രമോഡി
  • പുല്‍വാമ ഭീകരാക്രമണം; ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സമൂഹം, ജയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക
  • പാക്കിസ്ഥാനെ പൂര്‍ണമായും ഒറ്റപ്പെടുത്താനുറച്ച് ഇന്ത്യ; കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; പാകിസ്ഥാന്‍ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചു വരുത്തി ശാസിച്ചു
  • Write A Comment

     
    Reload Image
    Add code here