സ്വകാര്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍

Wed,Jul 11,2018


കൊല്‍ക്കത്ത: രഹസ്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച നൈജീരിയക്കാരി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയിലായി.
നേരത്തെ വിവിരം ലഭിച്ചതനുസരിച്ചാണ് യുവതിയെ പരിശോധിക്കാന്‍ നര്‍ക്കോട്ടിക് വിഭാഗം തീരുമാനിച്ചത്. 20 എല്‍.എസ്.ഡി സ്റ്റാമ്പ്, 12 ഗ്രാം കൊക്കൈന്‍ എന്നിവയാണ് ഇവരുടെ സ്വകാര്യഭാഗത്തു നിന്ന് കണ്ടെടുത്തതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ദിലീപ് ശ്രീവാസ്തവ അറിയിച്ചു.
മുംബെയില്‍ നിന്ന് ജെറ്റ് എയര്‍വേയ്സില്‍ കൊല്‍ക്കത്തയില്‍ എത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പിടിയിലായ ഉടന്‍ തന്നെ മയക്കുമരുന്ന് ഒളിപ്പിച്ചിരിക്കുന്നത് സ്വകാര്യ ഭാഗത്താണെന്ന് ഇവര്‍ സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് വനിതാ ജീവനക്കാര്‍ ഇവരെ എയര്‍പോര്‍ട്ടിലെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി സ്വകാര്യ ഭാഗത്തുനിന്ന് കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു.
12 ഗ്രാം കൊക്കൈന്‍ ടാബ്ലെറ്റുകളാണ് കണ്ടെടുക്കാനായത്. അതേസമയം തന്റെ ശരീരത്തിനുള്ളില്‍ ഇത്തരത്തില്‍ ഇനിയും കൊക്കൈന്‍ ഒളിപ്പിച്ചിട്ടുണ്ടെന്നും വയറു വേദന അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സ്റേ, സ്‌കാനിംങ് പരിശോധനകളില്‍ സ്വകാര്യ ഭാഗത്തിനുള്ളില്‍ കൊക്കൈന്‍ കണ്ടെത്തിയതായി ഡോക്ടര്‍മാരും പറയുന്നു.
അന്തര്‍ദേശീയ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ നൈജീരിയന്‍ യുവതിയെന്ന് നര്‍ക്കോട്ടിക് ബ്യൂറോ അറിയിച്ചു. ഇവര്‍ വിദ്യാര്‍ഥി വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Other News

 • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
 • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
 • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
 • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
 • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
 • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
 • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
 • ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു
 • ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
 • Write A Comment

   
  Reload Image
  Add code here