ഉത്തര്‍പ്രദേശിലെ മൈന്‍പുരിയില്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

Wed,Jun 13,2018


മൈന്‍പുരി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ മൈന്‍പുരിയില്‍ ബസ് ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഫറൂഖാബാദില്‍ നിന്നുള്ള ഡബിള്‍ ഡെക്കര്‍ ബസാണ് അപകടത്തില്‍ പെട്ടത്.
രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് വരുകയായിരുന്നു ബസ് അതിവേഗതയിലായിരുന്നുവെന്ന് ദക്‌സാക്ഷികളെ ഉദ്ധരിച്ച് മൈന്‍പുരി പോലീസ് സൂപ്രണ്ട് എ.എസ് റായ് പറഞ്ഞു.
ബസ് ഡിവൈഡറില്‍ ഇടിച്ച് കറങ്ങി തലകീഴായി മറിയുകയായിരുന്നു. മൈന്‍പുരിയിലെ ധനഹാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കിരാത്പൂര്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അരലക്ഷം വീതവും സഹായധനം അനുവദിച്ചു.

Other News

 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി ഏഴ് യാത്രക്കാര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here