ഡോക്ടറേറ്റ് ലഭിക്കാനും പരീക്ഷയ്ക്ക് നല്ല മാര്‍ക്കു കിട്ടാനും സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ഥിനികളെ ഉപദേശിച്ച വനിത അസി. പ്രൊഫസര്‍ കുടുങ്ങി

Tue,Apr 17,2018


മധുര: പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് ലഭിക്കാനും ഡോക്ടറേറ്റ് ലഭിക്കാനും വേണ്ടി സര്‍വ്വകലാശാല ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാന്‍ കോളേജ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ച അസി. വനിതാ പ്രൊഫസര്‍ അറസ്റ്റില്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആര്‍. സന്താനത്തെ നിയമിച്ചു.
കോയമ്പത്തൂരില്‍ മധുര കാമരാജ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്ന വനിതാ പ്രൊഫസറുടെ വാഗ്ദാനം.
ഇവരുടെ ഫോണ്‍ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തായതും നടപടിയെടുത്തതും.
അറുപ്പുകോട്ടൈ സ്വകാര്യ ആര്‍ട്സ് കോളേജിലെ അസി. പ്രൊഫസറാണ് നിര്‍മ്മലാദേവി.
സോഷ്യല്‍ മീഡിയയില്‍ ഇവരുടെ സംഭാഷണം വൈറലായതോടെ വീടടച്ച് വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു ഇവര്‍. പോലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
സാമ്പത്തികമായും നേട്ടമുണ്ടാക്കുമെന്നും വഴങ്ങിയാല്‍ ഡോക്ടറേറ്റ് വരെ ലഭിക്കുമെന്നായിരുന്നു നിര്‍മ്മലാദേവിയുടെ പ്രലോഭനം. അന്വേഷണത്തിന്റെ ഭാഗമായി നിര്‍മലാദേവിയെ കോളേജ് മാനേജ്മെന്റ് സസ്പെന്റ് ചെയ്തു.

Other News

 • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
 • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
 • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
 • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
 • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
 • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
 • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
 • ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു
 • ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
 • സ്വകാര്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍
 • Write A Comment

   
  Reload Image
  Add code here