സിന്‍ജുവാന്‍ ഭീകരാക്രമണം: അന്വേഷണം നടത്താതെ ഇന്ത്യ തങ്ങളെ കുറ്റപ്പെടുത്തുകയാണെന്ന് പാക്കിസ്ഥാന്‍, അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തരുതെന്നും ആവശ്യം

Tue,Feb 13,2018


ശ്രീനഗര്‍/ന്യൂഡല്‍ഹി: സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണിത്. വിശദമായ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. നിയന്ത്രണരേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍നിന്ന് രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം ഉണ്ടായത്. അഞ്ച് സൈനികരും സൈനികന്റെ പിതാവും അടക്കം ആറുപേര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സൈനികരുടെ കുടുംബാംഗങ്ങളില്‍പ്പെട്ട സ്ത്രീകളും കുട്ടികളും അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. 2016 ല്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്ന് ഭീകര താവളങ്ങള്‍ ആക്രമിച്ചിരുന്നു. കശ്മീരിലെ ഉറി സൈനിക താവളത്തിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ആയിരുന്നു മിന്നലാക്രമണം.

Other News

 • കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു
 • നരേന്ദ്ര മോഡിയുടെ പ്രഭാഷണം ശ്രവിക്കാനായി ദളിത് വിദ്യാര്‍ത്ഥികളെ കുതിരാലയത്തിലേക്ക് മാറ്റി
 • പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: അന്വേഷണം അംബാനി കുടുംബത്തിലേക്കും നീളുന്നു
 • ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ 20 നക്‌സലുകളെ വധിച്ചതായി പോലീസ് മേധാവി; രണ്ടുപോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • മേഘാലയയില്‍ മൈന്‍ സ്‌ഫോടനത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു
 • ബാങ്ക് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുന്നു; അയ്യായിരം കോടി രൂപയോളം തിരിച്ചടയ്ക്കാനുള്ള വിക്രം കോത്താരി രാജ്യം വിട്ടതായി സൂചന
 • ഛത്തീസ്ഗഢില്‍ നക്‌സലുകളുമായി ഏറ്റുമുട്ടല്‍: രണ്ടുപോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
 • ആന്ധ്രയിലെ തടാകത്തില്‍ ഏഴു മൃതശരീരങ്ങള്‍ കണ്ടെത്തി; മരണം എങ്ങനെയെന്നറിയാതെ പോലീസ്
 • സുന്‍ജ്വാന്‍ സൈനിക ക്യാമ്പ് ആക്രമിച്ച ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലെത്തിയത് ജൂണിലെന്ന്
 • സുന്‍ജ്വാനിലെ സൈനിക ക്യാമ്പ് ആക്രമണത്തിലൂടെ ഭീകരര്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ചെന്ന് മസൂദ് അസ്ഹര്‍
 • 700 മുറികളുള്ള ബിജെപി ദേശീയ ആസ്ഥാനം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തു
 • Write A Comment

   
  Reload Image
  Add code here