തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റു; വോട്ടുചെയ്യാത്ത കുടുംബത്തിലെ പതിമൂന്നുകാരിയെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തി

Sat,Jan 13,2018


റാഞ്ചി: പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റുപോയതിന്റെ ദേഷ്യത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതിന്റെ പ്രതികാരം എന്ന നിലയിലാണ് ക്രൂരത.
ജാര്‍ഖണ്ഡിലെ പകുര്‍ ജില്ലയില്‍ ജനുവരി എട്ടിനാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പ്രേംലാല്‍ ഹന്‍സ്ഡ, സഹോദരങ്ങളായ സാമുവേല്‍ ഹന്‍സ്ഡ, കാത്തി ഹന്‍സ്ഡ, ശിശു ഹന്‍സ്ഡ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവ ദിവസം വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതെതുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അടുത്ത ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതികളില്‍ ഒരാളായ പ്രേംലാലിന്റെ ഭാര്യ അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോറ്റിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം വോട്ടു ചെയ്യാത്തതു മൂലമാണ് ഭാര്യ പരാജയപ്പെട്ടതെന്ന് പ്രേംലാല്‍ ആരോപിച്ചിരുന്നു.
ഇതിനു പ്രതികാരമായിട്ടാണ് ഇയാള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയും ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് സുപ്രണ്ട് ശൈലന്ദ്ര ബേണ്‍വല്‍ പറഞ്ഞു. വനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പോലീസ് മൃതദേഹം കണ്ടെത്തിയത്.

Other News

  • ജസ്റ്റീസ് കെ.എം.ജോസഫ് സുപ്രീം കോടതിയിലെത്താന്‍ സാദ്ധ്യത മങ്ങി
  • ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ഗൂഗിള്‍; വിവാദമായപ്പോള്‍ തെറ്റു തിരുത്തി
  • സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു; അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം
  • ഇന്ദു മല്‍ഹോത്ര സുപ്രീം കോടതിയില്‍ നേരിട്ടു നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷക
  • ആസാറാം ബാപ്പുവിന്റെ വിദ്യാഭ്യാസം നാലാംക്ലാസ്; ആസ്തി പതിനായിരം കോടി
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം; ജോധ്പൂരില്‍ നിരോധനാജ്ഞ
  • ഇന്ത്യൻ സേനയുടെ തിരിച്ചടിയിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു
  • പാക്കിസ്ഥാനില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ അമൃത്‌സറില്‍ നിന്നുള്ള കൗമാരപ്രായക്കാരനെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടെത്തി
  • പ്രധാനമന്ത്രി മോഡിയെ കൊലപ്പെടുത്തുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതി അറസ്റ്റില്‍
  • ജസീക്ക ലാല്‍ വധക്കേസ് പ്രതിക്ക് മാപ്പു നല്‍കുന്നു; മോചനത്തെ എതിര്‍ക്കുകയില്ലെന്ന് ജസീക്കയുടെ സഹോദരി സബ്രീന ലാല്‍
  • സുപ്രീകോടതി ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ നല്‍കിയ നോട്ടീസ് ഉപരാഷ്ട്രപതി തള്ളി
  • Write A Comment

     
    Reload Image
    Add code here