അമിതവണ്ണമുള്ളവര്‍ക്ക് ഓര്‍മശക്തി കുറയും

Sat,Feb 27,2016


അമിതവണ്ണമുള്ളവര്‍ക്കു തൊട്ടുമുമ്പു നടന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മ കുറയുമെന്നു സൂചന.
ദുര്‍മേദസും മറവിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ ഒരു ഹൃസ്വപഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എക്‌സിപെരിമെന്റല്‍ സൈക്കോളജി എന്ന ജേര്‍ണലിലാണ്. അമ്പതു പേരില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് അമിതവണ്ണമുള്ളവര്‍ക്കു തൊട്ടുമുമ്പിലുണ്ടായിരുന്ന ഭക്ഷണത്തെപ്പറ്റിയുള്ള ഓര്‍മപോലും കുറവായിരിക്കുമെന്നാണ്. അതുകൊണ്ടു തന്നെ അതോര്‍ക്കാതെ പുതിയ ഭക്ഷണത്തില്‍ താത്പര്യമുണ്ടാകുകയും അമിതമായി കഴിക്കുകയും ചെയ്യും.
എന്നാല്‍ പൊതുവിജ്ഞാനം പോലുള്ള കാര്യങ്ങളില്‍ ഇൗ മറവി ബാധകമായിരിക്കുകയില്ല. വയറില്‍ ദുര്‍മേദസും കൊഴുപ്പുമടിഞ്ഞുകൂടുന്നവരില്‍ ഓര്‍മശക്തി കുറവാണെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായി. എന്നാല്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണം മിശ്രപ്രതികരണമാണുണ്ടാക്കിയത്.
ദുര്‍മേദസുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായത് നമ്മുടെ മനസിലെ വീഡിയോ ടേപ്പ്, അതായത് തൊട്ടടുത്ത സംഭവത്തെപ്പറ്റിയുള്ള ഓര്‍മ ദുര്‍ബലമായിരിക്കുമെന്നാണ്. നാം തൊട്ടുമുമ്പു കുടിച്ച കാപ്പിയുടെ ഗന്ധം, അല്ലെങ്കില്‍ നമ്മുടെ ശരീരത്തിലുള്ള കരസ്പര്‍ശത്തിന്റെ 'ഫീല്‍' തുടങ്ങിയ ഓര്‍മകള്‍ ദുര്‍മേദസുള്ളവരില്‍ ഇല്ലാതാകുമെന്നാണ്. അമ്പതു തടിയന്മാരില്‍ നടത്തിയ ഓര്‍മശക്തി പരിശോധനയില്‍ വ്യക്തമായത് അവര്‍ക്കു മെലിഞ്ഞവര്‍ക്കുള്ളതിനെക്കാള്‍ 15 ശതമാനം മറവിയുണ്ടെന്നാണ്.
നമ്മില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്കു നമ്മുടെ ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കാനാകും. എന്നാല്‍ ടി വി കണ്ടുകൊണ്ടിരിക്കെ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടിയെന്നുവരും. ഇതുപോലെയാണ് ദുര്‍മേദസുള്ളവരില്‍ അറിയാതെ ഭക്ഷണത്തിന്റെ അളവും കൂടും.

Other News

 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • Write A Comment

   
  Reload Image
  Add code here