പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?

Mon,Apr 09,2018


നാട്ടില്‍ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല!
എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്‌സീകാരികള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
പപ്പായ പഴത്തിന്റെ ആരോഗ്യപരമായ 10 ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്;

* പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു (Boost Immunity)
സ്വാഭാവികമായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും.
*കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നു (Lower Cholesterol)
പപ്പായയില്‍ ധാരാളം നാരുകളും നിരോക്‌സീകാരികളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും. പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില.
*ഭാരം കുറയ്ക്കുന്നതിനും ദഹനത്തിനും (Weight Loss and Digestion)
ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള പപ്പായയില്‍ വളരെ കുറഞ്ഞ കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നതിനും ദഹനത്തിനും സഹായകമാവുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന 'പാപെയിന്‍' എന്‍സൈമിന് കട്ടിയുള്ള പ്രോട്ടീന്‍ നാരുകളെ പോലും തകര്‍ക്കാന്‍ കഴിവുള്ളതിനാല്‍ ദഹനപ്രക്രിയ എളുപ്പമാകുന്നു.
*പ്രമേഹം (Diabetes)
പപ്പായ പഴത്തിന് മധുരമുണ്ടെങ്കിലും ഗ്‌ളൈസമിക് ഇന്‍ഡക്‌സ് നില മധ്യമമായിരിക്കും. അതിനാല്‍, പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കുന്നത് അനുവദനീയമാണ്.
*നേത്ര ആരോഗ്യം (Eye Health)
പപ്പായ വൈറ്റമിന്‍ 'എ' സമ്പുഷ്ടമായ പപ്പായയില്‍ സിയാക്‌സാന്തിന്‍, ബീറ്റ-കരോട്ടിന്‍, ക്രിപ്‌റ്റോക്‌സാന്തിന്‍, ല്യൂട്ടിന്‍ തുടങ്ങിയ ഫ്‌ളാവനോയിഡുകളും അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ശ്‌ളേഷ്മ സ്തരത്തിന്റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു.
*ചര്‍മ്മസംരക്ഷണം (Skincare)
പപ്പായയില്‍, വൈറ്റമിന്‍ 'ഇ', 'എ', 'സി' തുടങ്ങിയവയും ബീറ്റാകരോട്ടിന്‍ പോലെയുള്ള നിരോക്‌സീകാരികളും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ മറ്റ് ലക്ഷണങ്ങളെയും പ്രതിരോധിക്കും.
പപ്പായയുടെ ഒരു ചെറിയ കഷണം ഏതാനും മിനിറ്റ് സമയം മുഖത്ത് ഉരസിയ ശേഷം കഴുകികളയുക. ഇത് ചര്‍മ്മത്തിനു തിളക്കം നല്‍കാന്‍ സഹായിക്കും.
*ആര്‍ത്രൈറ്റിസ് (Arthritis)
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയിന്‍, കൈമോപാപെയിന്‍ തുടങ്ങിയ എന്‍സൈമുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവ മൂലം ഉണ്ടാകുന്ന കോശജ്വലനം കുറയ്ക്കാന്‍ സഹായിക്കും.
*ജലദോഷം (Cold)
പപ്പായയില്‍ വൈറ്റമിന്‍ 'എ', 'സി' എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ജലദോഷം, ചുമ, പനി എന്നിവയ്‌ക്കെതിരെയുള്ള സംരക്ഷണം നല്‍കുന്നു. അതായത്, ദിവസവും പപ്പായ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും.
*ഓക്കാനത്തെ പ്രതിരോധിക്കുന്നു (Prevents nausea)
പപ്പായയില്‍ വൈറ്റമിന്‍ 'സി', 'ഇ' എന്നിവയും ഫോലേറ്റും അടങ്ങിയിരിക്കുന്നതിനാല്‍ 'മോഷന്‍ സിക്ക്നെസ്' ഓക്കാനം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും.
എന്നാല്‍, ഗര്‍ഭിണികളായ സ്ത്രീകള്‍ പപ്പായ, പ്രത്യേകിച്ച് പഴുക്കാത്തത്, കഴിക്കുന്നത് ശുപാര്‍ശചെയ്യാന്‍ കഴിയില്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ലാറ്റക്‌സ് ഗര്‍ഭപാത്രത്തിന് സങ്കോചമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
*തലമുടിയുടെ സംരക്ഷണം (Hair Care)
ധാതുക്കള്‍, എന്‍സൈമുകള്‍, വൈറ്റമിനുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായ കഴിക്കുന്നത് തലമുടി ശക്തിയോടെ വളരുന്നതിനു സഹായിക്കും. മിക്ക ഹെയര്‍ കെയര്‍ ഉത്പന്നങ്ങളിലും പപ്പായ ചേരുവയാകുന്നതിന്റെ കാരണമിതാണ്. തലയോട്ടിയില്‍ പപ്പായ പുരട്ടുന്നത് താരനെതിരെ ഫലപ്രദമാണ്.
ശരി, ഇനി ദിവസവും പപ്പായ കഴിക്കുന്നതിന് വേറെയും കാരണങ്ങള്‍ വേണോ?

Other News

 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • പ്രമേഹ രോഗികളിലെ ഭക്ഷണക്രമീകരണം
 • കൊളസ്‌ട്രോള്‍ കുറയ്ക്കണോ ? കാന്താരി കഴിച്ചോളൂ
 • അകാരണമായി അപസ്മാരബാധയുണ്ടാക്കുന്ന മള്‍ട്ടിപ്പിള്‍ കെമിക്കല്‍ സെന്‍സിറ്റിവിറ്റി രോഗം പടരുന്നു
 • മാതളം മഹാരോഗങ്ങളെ തടയും
 • Write A Comment

   
  Reload Image
  Add code here