മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു

Wed,Jan 03,2018


മഞ്ഞളിന്റെ ഔഷധഗുണം മലയാളികള്‍ക്ക് അറിവുള്ളതാണ്. ഇപ്പോഴിതാ മഞ്ഞള്‍ കഴിച്ച് രക്താര്‍ബുദം മാറിയ വയോധിക ചികിത്സാരംഗത്തിന് അത്ഭുതമാകുന്നു.നോര്‍ത്ത് ലണ്ടന്‍ സ്വദേശിയായ 67 കാരി ഡീനെക്ക് ഫെര്‍ഗൂസനാണ് മഞ്ഞള്‍ സേവിച്ച് രക്താര്‍ബുദത്തില്‍ രക്ഷനേടിയിരിക്കുന്നത്. കഠിനമായ ചികിത്സാ രീതികളും മരുന്നുകളും കീമോതെറാപ്പിയും ഉപേക്ഷിച്ച് മഞ്ഞളില്‍ അഭയം തേടിയ ഡീനെക്ക് അത്ഭുതകരമായാണ് രോഗശാന്തി നേടിയത്. ദൈനംദിനം 8 ഗ്രാം മഞ്ഞളാണ് ഇവര്‍ കഴിച്ചിരുന്നത്. ഇത്തരത്തിലുള്ള ആദ്യകേസാണിതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

മഞ്ഞളില്‍ അഭയം തേടുന്ന സമയത്ത് 3 റൗണ്ട് കീമോതെറാപ്പിക്കും 4 സ്റ്റെം സെല്‍ മാറ്റിവയ്ക്കലിനും ശേഷം വീണ്ടും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ഇവര്‍. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന കാലയളവ് ഏറിയാല്‍ അഞ്ചുവര്‍ഷം. അവസാന രക്ഷാമാര്‍ഗമെന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞാണ് മഞ്ഞള്‍ പരീക്ഷിച്ചത്. പക്ഷെ ഡീനെക്ക് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ഇപ്പോള്‍ നിസ്സാരമായ കാന്‍സര്‍ കൗണ്ട് മാത്രമാണ് ഫെര്‍ഗൂസന്റെ രക്തത്തില്‍ അവശേഷിക്കുന്നത്. ഈ കാലയളവില്‍ ഇവര്‍ മറ്റൊരു മരുന്നും കഴിച്ചിരുന്നുമില്ല. ഇവരെ ചികിത്സിച്ചിരുന്ന ബാര്‍ട്ട്‌സ് ഹെല്‍ത്ത് എന്‍എച്ച് എസ് ട്രസ്റ്റ്, ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഫെര്‍ഗൂസന്റെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇത്തരം കേസുകള്‍ സംഭവ്യമാണെങ്കിലും മരുന്നും മറ്റ് ചികിത്സാരീതികളും അത്യന്താപേക്ഷിതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാന്‍സറുകള്‍ക്ക് പുറമെ അല്‍ഷിമേഴ്‌സ്, ഹൃദ്രോഗം, ഡിപ്രഷന്‍ എന്നിവയ്ക്കും മഞ്ഞള്‍ ഗുണപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയ്ക്ക് ശേഷം മുറിവുണങ്ങാനും സന്ധിവാതത്തിനും മഞ്ഞള്‍ നല്ലൊരു മരുന്നാണ്.

Write A Comment

 
Reload Image
Add code here