പ്രമേഹ രോഗികളിലെ ഭക്ഷണക്രമീകരണം

Wed,Dec 27,2017


പ്രമേഹമുള്ളവര്‍ ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കണം.
കഴിക്കുന്ന ആഹാരത്തിന്റെ തരവും രീതിയും ക്രമീകരിക്കുക എന്നത് എല്ലാവിധ പ്രമേഹ ചികിത്സയിലും അതിപ്രധാനമാണ്.
ഒരു ദിവസത്തെ ആവശ്യത്തിനുള്ള ഊര്‍ജത്തില്‍ 50-60 ശതമാനം അന്നജം ആഹാരത്തില്‍ നിന്നും 20 ശതമാനം പ്രോട്ടീനില്‍ നിന്നും 30 ശതമാനം കൊഴുപ്പുകളില്‍ നിന്നും ലഭിക്കത്തക്കവിധം വിഭജിക്കുക. ഇറച്ചി, മധുരപലഹാരങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ കുറച്ച് നാടന്‍ പച്ചക്കറികള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. മൂന്നുനേരം ആഹാരം കഴിക്കുന്നതിനുപകരം അളവുകുറച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ സാധിക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പഞ്ചസാര, തേന്‍, ഗ്ലൂക്കോസ്, ജാം, ശര്‍ക്കര, എല്ലാതരത്തിലുമുള്ള മധുരപലഹാരങ്ങള്‍, എണ്ണ പലഹാരങ്ങള്‍, ആട്ടിറച്ചി, പോത്തിറച്ചി, പന്നിയിറച്ചി, മുട്ടയുടെ മഞ്ഞക്കരു, കപ്പ, കാച്ചില്‍, ഉരുളക്കിഴങ്ങ്, ചേന, ചേമ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, കേക്ക്, പഫ്സ്, സംസ്‌കരിച്ച പഴച്ചാറുകള്‍.

കഴിക്കാവുന്ന ഭക്ഷണങ്ങള്‍
ഇലക്കറികള്‍, പച്ചക്കറി സാലഡുകള്‍, തക്കാളി, നാരങ്ങ, മോര്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍
നിയന്ത്രിത അളവില്‍ കഴിക്കാവുന്നവ
പഴങ്ങള്‍ (ആപ്പിള്‍, പേരയ്ക്ക, പപ്പായ, വാഴപ്പഴം, ഓറഞ്ച് മുതലായവ), കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ഉപ്പ്, എണ്ണ, ധാന്യങ്ങള്‍, മീന്‍ കറിവച്ചത്, നാടന്‍ കോഴിക്കറി. പ്രമേഹമെന്ന മാറാരോഗത്തെ കൃത്യമായ വ്യായാമം, ഭക്ഷണ നിയന്ത്രണം അത്യാവശ്യമെങ്കില്‍ ഔഷധം എന്നിവയിലൂടെ തടയാം.

Write A Comment

 
Reload Image
Add code here