കൊളസ്‌ട്രോള്‍ കുറയ്ക്കണോ ? കാന്താരി കഴിച്ചോളൂ

Thu,Dec 07,2017


നമ്മുടെ കറികളിലും അച്ചാറുകളിലും അവിഭാജ്യ ഘടകമായ കാന്താരി മുളകിന്റെ ജന്‍മദേശം അമേരിക്കന്‍ നാടുകളിലാണ്. കാന്താരി മുളകുപോലെ കാന്താരി ഇലയും പല രാജ്യങ്ങളിലും ഒരു ഇലക്കറിയായി ഉപയോഗിക്കുന്നു.
കാന്തരി മുളകിന് തനതു ഗുണങ്ങള്‍ നല്‍കുന്ന capsaicin ധാരാളം ഔഷധ ഗുണങ്ങളുള്ള ഒന്നാണ്. വേദനാസംഹാരി കൂടിയായ capsaicin നു ദഹനത്തെ കൂട്ടാനും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും കഴിയും. ചീത്ത കൊളസ്‌ട്രോള്‍ ആയ LDL ഉം TG യും HDL ല്‍ വ്യത്യാസം വരുത്താത്തതെ കാന്താരി കുറയ്ക്കുന്നു.
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാല്‍ സംപുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്പറസ് എന്നിവയും നല്ലതോതില്‍ അടങ്ങിയിട്ടുണ്ട്.
Nutritive Value
Energy - 40kcal
Protein - 2 gm
Fat - .2200g
Carbohydrate - 9. 4g
Fiber - 1.5
Calcium - 18 mg
Iron - 1.2 mg
phosphorus - 46 mg
Potassium - 340 mg
Sodium - 7 mg
Vit C - 242 mg
folate - 23 meg
Vit A - 11791
Vit E - .69 mg
Vit K - 14.3 meg
* USDA, Nutritive Value of foods
ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കുമെന്നു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പല്ലുവേദനയ്ക്കും രക്തസമ്മര്‍ദം കുറയ്ക്കാനും പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ തടയാനും മിതമായ തോതില്‍ കാന്താരി മുളക് ഉപയോഗിക്കാം.
ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ കാന്താരിയ്ക്ക് കഴിയുമെന്നും തെളിഞ്ഞിട്ടുണ്ട്. എന്നല്‍ അമിതമായ ഉപയോഗം ത്വക്കില്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടെന്നുള്ള അമിത വിയര്‍പ്പ്, കണ്ണുനിറഞ്ഞ് ഒഴുകല്‍, മൂക്കൊലിപ്പ്, വായില്‍ പുകച്ചില്‍ എന്നിവയ്ക്കും വയറില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകും. കിഡ്‌നിക്കും ലിവറിനും പ്രശ്‌നമുള്ളവരും അള്‍സര്‍ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം.
ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുമെന്നും കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ കാന്താരിമുളക് ഉപയോഗിക്കുന്നത് നന്നല്ല.
സംഭാരത്തിലും നാരങ്ങാ വെള്ളത്തിലും 1-2 കാന്താരി ഇട്ട് ഉപയോഗിക്കാം. അച്ചാറുകളിലും കറികളിലും ചമ്മന്തികളിലും കാന്താരി ചേര്‍ക്കാം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാള്‍ മറ്റു ഭക്ഷണങ്ങളില്‍ ചേര്‍ത്തു് കഴിക്കുന്നതാണ് ഉത്തമം.
കാന്താരിമുളക് നാരങ്ങ അച്ചാര്‍ (എണ്ണയില്ലാതെ)
നാരങ്ങ - 6-8 എണ്ണം കാന്താരിമുളക് - 20-25 എണ്ണം ഉപ്പ് - 3 tsb spoon മഞ്ഞള്‍പ്പൊടി - 1/2 tsp ഉലുവ പൊടിച്ചത് - 1 tsp കായപ്പൊടി - 1 tsp
കഴുകി തുടച്ച നാരങ്ങ ചെറുകഷ്ണങ്ങളായി മുറിച്ച് ഒരു ചില്ലുകുപ്പിയില്‍ ഇടുക. രണ്ടായി മുറിച്ച കാന്താരി മുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നാരങ്ങ നന്നായി ഇളക്കുക. നാലു ദിവസം രാവിലെ ഇത് ഇളക്കി വെക്കുക. അഞ്ചാം ദിവസം ഉലുവാപ്പൊടിയും കായപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഉപയോഗിക്കാന്‍ തുടങ്ങാം. ഒരു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാവുന്ന ഈ അച്ചാര്‍ 2-3 ദിവസം കൂടുമ്പോള്‍ ഇളക്കിവയ്ക്കാം.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here