ജീരകം ശീലിക്കൂ; പ്രമേഹം നിയന്ത്രിക്കാനും ഹൃദയ രക്ഷയ്ക്കും

Thu,Oct 19,2017


ഇപ്പോഴത്തെ ജീവിത ശൈലിയനുസരിച്ച് പലരേയും ബാധിയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹം ഹൃദയ പ്രശ്നങ്ങള്‍ക്കു വരെ വഴി വയ്ക്കുമെന്നതാണ് വാസ്തവം. പ്രമേഹത്തിന് നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്ന നാട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ജീരകം. ജീരകം പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍ സഹായിക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,
തൈമോ ക്വയ്നോന്‍
ജീരകത്തില്‍ തൈമോക്വയ്നോന്‍ എന്നൊരു വസ്തുവുണ്ട്. ഇത് പ്രമേഹത്തിനുള്ള പരിഹാരമായി പ്രവര്‍ത്തിയ്ക്കും.
ഇന്‍സുലിന്‍
കൂടാതെ ജീരകം ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതുവഴിയും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കും. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ക്കൊപ്പം ജീരകവും ഉപയോഗിയ്ക്കാറുണ്ട്. ദിവസവും 2 ഗ്രാം ജീരകം കഴിയ്ക്കുന്നത് ഫാസ്റ്റിംഗ് ഷുഗര്‍ തോതിലും ഭക്ഷണശേഷമുള്ള രക്തപരിശോധനയിലും കാര്യമായ കുറവു വരുത്തുന്നുവെന്നും 2010ലെ ഒരു പഠനം കാണിയ്ക്കുന്നു.
ജീരക വെള്ളം ഭക്ഷണശേഷം
ദിവസവും ജീരക വെള്ളം ഭക്ഷണശേഷം 30 മിനിറ്റു കഴിഞ്ഞു കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിയ്ക്കാനുളള നല്ലൊരു വഴിയാണ്.
വറുത്ത ജീരകപ്പൊടി
വറുത്ത ജീരകപ്പൊടി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി
ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായി ജീരകവെള്ളം കുടിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും. ദഹനപ്രശ്നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന നല്ലൊരു വഴിയാണിത്.
ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പായി
ജീരക വെളളം ഉറങ്ങുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പായി ജീരകവെളളം കുടിയ്ക്കുന്നത് നല്ല ഉറക്കം നല്‍കും. പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍
പ്രമേഹത്തിന് മരുന്നു കഴിയ്ക്കുന്നവര്‍ ഈ വഴികള്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം സ്വീകരിയ്ക്കുക. കാരണം മരുന്നുകള്‍ക്കൊപ്പം ജീരകം കഴിച്ചാല്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് പെട്ടെന്നു തന്നെ കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്നൊരു അവസ്ഥയ്ക്കു കാരണമാകും.

Other News

  • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
  • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
  • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
  • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
  • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
  • ഇനി കളര്‍ എക്‌സറേയും!
  • ചക്കയില്‍ എല്ലാം ഉണ്ട്‌
  • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
  • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
  • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
  • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
  • Write A Comment

     
    Reload Image
    Add code here