സൗന്ദര്യം വഴിഞ്ഞൊഴുകണോ? എങ്കില്‍ കഞ്ഞിവെള്ളം വെറുതെ കളയരുത്

Tue,Oct 10,2017


പോഷകങ്ങളുടെ കലവറയായ കഞ്ഞി വെള്ളം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന് വളരെ ഉപകാരപ്രദമാണെന്നാണ് പരീക്ഷിച്ചവര്‍ പറയുന്നത്.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ ചര്‍മം പട്ടുപോലെയാകുമത്രെ. കഞ്ഞിവെള്ളം ഉപയോഗിച്ച് സൗന്ദര്യം കൂട്ടാനുള്ള ചില വഴികള്‍ ഇതാ...

*ചിക്കന്‍ പോക്സ് വന്നതിന്റെയും മറ്റും പാടുകള്‍ മുഖത്ത് നിന്നും കളയാന്‍ നിത്യവും കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മതി
* കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരുവിനെ ചെറുക്കും.
* തണുത്ത കഞ്ഞി വെള്ളത്തില്‍ പഞ്ഞി മുക്കിയോ ഒരു സ്പ്രേ ബോട്ടിലിലാക്കി ഇടയ്ക്ക് മുഖത്ത് സ്പ്രേ ചെയ്തോ ഉപയോഗിക്കാം.
എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ പിന്നീട് ഒരു മോയ്സ്ച്യുറൈസര്‍ ഉപയോഗിക്കണമെന്ന നിര്‍ബന്ധവുമില്ല.
*കഞ്ഞി വെള്ളം കൊണ്ട് തല കഴുകുന്നത് മുടി അറ്റം പിളരാതിരിക്കാന്‍ സഹായിക്കും.
*കഞ്ഞി വെള്ളത്തില്‍ കറിവേപ്പില ചതച്ച നീരും കൂടി മിക്സ് ചെയ്ത് തല കഴുകുന്നത് മുടി വളരാന്‍ സഹായിക്കും.
*കുതിര്‍ത്ത ഉലുവ കഞ്ഞി വെള്ളത്തില്‍ അരച്ച് ചേര്‍ത്ത് തലയില്‍ തേക്കാവുന്നതാണ്. തലമുടിക്ക് നല്ലൊരു പ്രോട്ടിന്‍ പാക്ക് ആണിത്.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here