നടുവേദന ശമിക്കാന്‍ ചില ഒറ്റമൂലികള്‍
Tue,Sep 12,2017

നടുവേദന ദൈനംദിന ജീവിതത്തില്‍ വലിയ പ്രശ്നമായി അലട്ടുന്നവരാണ് കൂടുതല്‍ പേരും. ഡിസ്ക് സംബന്ധിച്ചവ, വിവിധ ട്യൂമറുകള്‍, പ്രമേഹം, ബലക്ഷയം, തേയ്മാനം, അണുബാധ, സന്ധിവാതങ്ങള്‍, രക്തക്കുഴലുകള്‍ സംബന്ധിച്ചവ തുടങ്ങി പല കാരണങ്ങളും നടുവേദനയുണ്ടാക്കാം.
സ്ത്രീകളാണ് കൂടുതലും നടുവേദനയില്‍ വേദന അുഭവിക്കുന്നവര്. അതേസമയം നടുവേദനയ്ക്ക് ആയുര്‍വ്വേദ വഴി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത് നടുവേദനയുള്ള ഭാഗത്ത് പുരട്ടുക. പെട്ടെന്ന് വേദന ശമിക്കും.ആടലോടകത്തിന്റെ ഇലയുടെ നീരില്‍ പച്ചെണ്ണ ചേര്‍ത്ത് കഴിക്കുന്നതും വേദന ശമിപ്പിക്കും.
തൊട്ടാവാടി ഇടിച്ചുപിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കഴിക്കുക.
തവിടു കിഴികെട്ടി നടുവിനു വയ്ക്കുന്നതും വേദന കുറയ്ക്കും.കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര് ആവണക്കെമ്ണയും ചേര്‍ത്ത് രാവിലെ കഴിച്ചാല്‍ നടുവേദനയ്ക്ക് ഉടന്‍ ആശ്വാസം ലഭിക്കും.
നടുവേദന കുറയാന്‍ കവുങ്ങിന്റെ മൂക്കാത്ത ഇലയുടെ നീരില്‍ എണ്ണ ചേര്‍ത്ത് പുരട്ടാം.ഇളംചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടിയും ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ വേദന കുറയും.