പേരക്കയുടെ ഗുണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം

Tue,Sep 12,2017


നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ കണ്ടുവരുന്ന ഒരു ഫലമാണ് പേരക്ക.എന്നാല്‍ മിക്കവര്‍ക്കും ഈ ഫലത്തിനോട് താല്‍പര്യമില്ല.എന്നാല്‍ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട് എന്ന കാര്യം ഇവരില്‍ മിക്കവര്‍ക്കും അറിയില്ല.പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ.പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫൈബറും ഹൃദയത്തെയും സംരക്ഷിക്കുന്നു.ഇത് കൂടാതെ പ്രമേഹത്തെ ഒരു പരിധിവരെ തടയാനും പേരക്കക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു .കാല്‍സ്യവും നാരുകളും ധാരാളമുള്ള പേരയ്ക്ക ചര്‍മത്തില്‍ ചുളിവ് വീഴാതിരിക്കാന്‍ സഹായിക്കും. മോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന പേരയ്ക്ക വയറിളക്കവും മറ്റുമുള്ളപ്പോള്‍ കഴിക്കുന്നത് നല്ലതാണ്.ഇതു ബാക്ടീരിയക്കെത്തിരെ പ്രവര്‍ത്തിക്കും.അതെ സമയം അധികം പഴുത്താല്‍ ഇവയിലെ വിറ്റാമിന്‍ സി കുറയും.അത് കൊണ്ട് ഇളം പഴുത്ത പേരക്ക കഴിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം

Write A Comment

 
Reload Image
Add code here