കാപ്പിയ്ക്ക് ഔഷധഗുണമുണ്ടെന്ന് പഠനം; അകാല ചരമത്തെ പ്രതിരോധിക്കും!

Mon,Aug 21,2017


ദശാബ്ദത്തോളം കാപ്പിയ്ക്ക് വില്ലന്‍ പരിവേഷമായിരുന്നു. ഉറക്കം വരാതിരിക്കാനുള്ള പോംവഴിയായും ദുശ്ശീലമായും അത് പരിഗണിക്കപ്പെട്ടുപോന്നു. എന്നാല്‍ ഈയിടെ നടന്ന പഠനങ്ങള്‍ പറയുന്നത് കാപ്പി ആരോഗ്യത്തിന് നല്ലതാണെന്നാണ്. പ്രമേഹം,ചെവിവേദന മുതല്‍ കരള്‍ അസുഖങ്ങള്‍ക്ക് വരെ കാപ്പി ഔഷധമാണെന്നും മൂന്ന് ഗ്ലാസ് കാപ്പികുടിക്കുന്നവര്‍ക്ക് അകാലമരണം സംഭവിക്കില്ലെന്നും പഠനം പറയുന്നു. അനാല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്റെ ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. തടികുറയ്ക്കാന്‍ കാപ്പി സഹായിക്കുമെന്ന് 2015 ല്‍ ഹനോവര്‍ മെഡിക്കല്‍ സ്‌ക്കൂള്‍ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. കാപ്പിലടങ്ങിയിരിക്കുന്ന കഫീന്‍ മെറ്റബോളിസം വേഗത്തിലാക്കുന്നതാണ് കാരണം. ചില ഡോക്ടര്‍മാര്‍ കാപ്പി കുടിക്കാന്‍ ടൈപ്പ് 2 പ്രമേഹമുള്ളവരെ നിര്‍ബന്ധിക്കാറുമുണ്ട്. കഫീനും ആന്റി ഓക്‌സിഡന്റ്‌സും ഓയില്‍ സംബന്ധമായ സംയുക്തങ്ങളും ചേര്‍ന്ന ഡൈട്ടൂര്‍പൈന്‍സ് എന്ന മിശ്രിതമാണ് കാപ്പിയെ ഔഷധഗുണമുള്ളതാക്കുന്നത്.

Write A Comment

 
Reload Image
Add code here