നഖത്തിന്റെ നിറം നോക്കി ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാം

Mon,Aug 21,2017


ഭംഗിയും ശുചിത്വവുമുള്ള നഖങ്ങള്‍ ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. നഖത്തിന്റെ നിറവും പാടുകളും നോക്കിയാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാം. എന്തൊക്കെ കാര്യങ്ങളാണ് നഖത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നോക്കാം. നിങ്ങളുടെ നഖം വിളറിയും കട്ടികുറഞ്ഞുമാണെങ്കില്‍ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറവാണെന്നാണ് വ്യക്തമാക്കുന്നത്. ചീര, പച്ചനിറമുള്ള പച്ചക്കറികള്‍, ചുവന്ന മാംസം എന്നിവ കൂടുതലായി കഴിക്കണം. നഖത്തിന്റെ അടിഭാഗത്തിന് ചുറ്റും നീലനിറം കാണുന്നുവെങ്കില്‍ അത് ഇന്‍സുലിന്‍ അപര്യാപ്തതയുടെയോ പ്രമേഹത്തിന്റെയോ സൂചനയാണ്. നഖങ്ങളില്‍ വെളുത്ത പാടുണ്ടെങ്കില്‍ ആഹാരത്തില്‍ പ്രോട്ടീന്‍ ധാരാളമായി ഉള്‍പ്പെടുത്തണം. കൊഴുപ്പ് നീക്കിയ മാംസം, പരിപ്പുകള്‍, പച്ചക്കറികള്‍, സോയ, തണുത്ത വെള്ളത്തില്‍ വളരുന്ന മത്സ്യങ്ങള്‍ എന്നിവ കഴിക്കുക. മഞ്ഞനിറമുള്ള നഖം ഫംഗസ് ബാധയുടെ ലക്ഷണമാണ്. നഖത്തിന്റെ പിങ്ക് നിറമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ചുവപ്പ് നിറം കാണുന്നുണ്ടെങ്കില്‍ ചികിത്സ തേടണം. ഇത് ഹൃദയസംബന്ധമായ തകരാറിന്റെ ലക്ഷണമാകാം.നഖത്തിലെ ചെറിയ കുഴികള്‍ സോറിയാസിസിന്റെ ലക്ഷണമാകാം.

Write A Comment

 
Reload Image
Add code here