ഞാവല്‍ ഔഷധ മൂല്യം കൂടിയ വൃക്ഷം; പഴവും കുരുവും ഇലയും തൊലിയുമെല്ലാം സര്‍വ്വ രോഗ സംഹാരി

Sun,Aug 20,2017


കേരളത്തിന്റെ മുന്തിരി എന്ന അറിയപ്പെടുന്ന ഞാവല്‍ നല്ല ഒരു ഔഷധ വൃക്ഷം ആണ് . ഇലകള്‍ അരച്ച് ഇട്ടാല്‍ പൊള്ളല്‍ ഉള്ള ഭാഗത്ത് വെളുത്ത പാടുകള്‍ വരാതെ പെട്ടെന്ന് സൗഖ്യം ലഭിക്കും. തൊലിയും, കുരുവും, പ്രമേഹത്തിന് മരുന്ന് ആണ്. ഞാവല്‍, ഹെപ്പറ്റസ് ബി എന്ന രോഗത്തിന് ഉള്ള ഔഷധം കൂടി ആണ്. ഞാവല്‍ പഴം കൊണ്ട് ഉള്ള വൈന്‍ നല്ല പോഷകം ആണ്.
ആയൂര്‍ വേദം പ്രമേഹത്തേ 20 തരം ആയി കാണുന്നു. അതില്‍ 18 നും ഞാവല്‍ തന്നെ ആണ് മരുന്ന്. കുരുവിലെ ജബോളിന്‍ ബീറ്റാ സെല്ലിനെ ഉത്തേജിപ്പിക്കാന്‍ കഴിവ് ഉണ്ട്.
നീല ലോഹിത വര്‍ണ്ണം ഉള്ള ഞാവല്‍ പഴം ഭക്ഷിക്കുന്ന പ്രമേഹരോഗികള്‍ക്ക് ലൈംഗിക പ്രശ്നം ഉണ്ടാകില്ല. ശാന്തിഗിരി ഫാര്‍മസിയുടെ , ജബോളിന്‍ കൃാപ്സൃൂള്‍, ഞാവലില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്.
കുട്ടികള്‍ മുടി, മണ്ണ്, പ്ളാസ്റ്റിക്ക് ഇവ തിന്നാല്‍ ശരീര ശുദ്ധിക്ക് ഞാവല്‍ പഴം ആണ് നല്കിയിരുന്നത്. ഈ പറയുന്ന ഗുണം നാടന്‍ ഞാവലിന് മാത്രം അവകാശപ്പെട്ടതാണ്. ചൂട് ശൈത്യത്തിന് വഴിമാറും വരെ അവിടവിടെ കായ്കളുമായി ശിഖരങ്ങള്‍ കുനിച്ചു നില്‍ക്കുന്ന ഞാവല്‍ മരങ്ങളെ കാണാം. (Myrtaceae) സസ്യകുടുംബത്തിലുള്ള ഇതിന്റെ ശാസ്ത്രീയനാമം Eugenia Jambolana എന്നാണ്. സംസ്‌കൃതത്തില്‍ ജംബൂ എന്നറിയപ്പെടുന്ന ഇതിന്റെ ആംഗലേയ നാമം (Black plum)

Other News

  • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
  • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
  • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
  • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
  • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
  • ഇനി കളര്‍ എക്‌സറേയും!
  • ചക്കയില്‍ എല്ലാം ഉണ്ട്‌
  • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
  • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
  • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
  • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
  • Write A Comment

     
    Reload Image
    Add code here