കുടല്‍ ക്യാന്‍സറിന് ഒരല്ലി വെളുത്തുള്ളി

Wed,Aug 16,2017


ക്യാന്‍സര്‍ ഇന്ന് ലോകം പേടിക്കുന്ന രോഗങ്ങളില്‍ പ്രധാനിയാണ്. പലപ്പോഴും ചികിത്സിക്കാന്‍ വൈകുന്നതും രോഗം നേരത്തേ തിരിച്ചറിയാതെ പോവുന്നതുമാണ് മരണനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്. അതിലുപരി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത രീതിയും എല്ലാം ക്യാന്‍സര്‍ മാത്രമല്ല അതുപോലുള്ള പല രോഗങ്ങളേയും വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്.

ചില കാര്യങ്ങളില്‍ അല്ലെങ്കില്‍ ഭക്ഷണ രീതികളില്‍ നമ്മള്‍ മാറ്റം വരുത്തുമ്പോള്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന ക്യാന്‍സറുകളുടെ കൂട്ടത്തിലെ പ്രധാനിയാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

ആവശ്യത്തിന് ഫൈബര്‍ ലഭിക്കാത്തത്

ദഹനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഫൈബര്‍. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇതൊന്നും നോക്കാതെ ഭക്ഷണം കഴിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ മെറ്റബോളിസം റേറ്റ് കുറക്കുന്നു. ആപ്പിള്‍, ചണവിത്ത്, നാരങ്ങ, പ്ലം എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി.

പഴങ്ങളും പച്ചക്കറികളും ഒരു കൈയ്യകലെ

പഴങ്ങളും പച്ചക്കറികളും നമ്മുടെ ആരോഗ്യ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ ആവശ്യത്തിന് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലാണ് ഇത്തരത്തില്‍ ഗുരുതരമായ പല അവസ്ഥകളും രൂപപ്പെടുന്നത്. ആവശ്യത്തിന് ഇലക്കറികളും പച്ചക്കറികളും പഴങ്ങളും എല്ലാം സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക.

വൈറ്റമിന്‍ ഡിയുടെ അളവ്

ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് വൈറ്റമിന്‍ ഡി അധികവും ലഭിക്കുന്നത്. എന്നാല്‍ മത്സ്യം, മുട്ട എന്നിവയില്‍ നിന്നും വൈറ്റമിന്‍ ഡി ലഭിക്കുന്നുണ്ട്. അതിലുപരി ഇത് ക്യാന്‍സറിനെ പ്രതിരോധിക്കാനും വരാതെ സംരക്ഷിക്കാനും മുന്നില്‍ തന്നെയാണ്.

വെളുത്തുള്ളി

നിങ്ങള്‍ക്ക് കുടലിലെ ക്യാന്‍സറിനെ പേടിയാണോ? എന്നാല്‍ ഇന്ന് മുതല്‍ തന്നെ വെളുത്തുള്ളി കഴിച്ച് തുടങ്ങിക്കോളൂ. പല രോഗങ്ങളില്‍ നിന്നും ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാന്‍ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി. കുടലിലെ ക്യാന്‍സറിന് ഉത്തമ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ സ്ഥിരമാണോ എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തുകയാണ് ജീവിതത്തിലേക്ക് എന്നതാണ്. ഇത് ശരീരത്തിന് പല വിധത്തിലാണ് ദോഷമുണ്ടാക്കി തീര്‍ക്കുന്നത്

റെഡ് മീറ്റ് ഒഴിവാക്കണം

റെഡ് മീറ്റ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ് റെഡ് മീറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷമുണ്ടാക്കും എന്നത്. ഇത് വന്‍കുടലിലെ ക്യാന്‍സറിന് കാരണമാകും എന്നതില്‍ സംശയമൊന്നുമില്ല.

ഭാരം വര്‍ദ്ധിക്കുന്നത്

ഭക്ഷണം കഴിക്കാതെയും യാതൊരു കാരണവുമില്ലാതെയും ഭാരം വര്‍ദ്ധിക്കുന്നുവോ? പല രോഗങ്ങള്‍ക്കും ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ഭാരം വര്‍ദ്ധിക്കുന്നതാണ്. വയറു വര്‍ദ്ധിക്കുകയും അമിതഭാരം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

കായികാധ്വാനമില്ലാതിരിക്കുക

കായികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയാണ് മറ്റൊന്ന്. ശരീരത്തിന് യാതൊരു തരത്തിലുള്ള ഇളക്കവും തട്ടാതെ ഇരിക്കുന്ന അവസ്ഥ. ഇത് ശരീരത്തില്‍ ടോക്സിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ക്യാന്‍സര്‍ പോലുള്ള രോഗം ശരീരത്തില്‍ പിടിമുറുക്കാന്‍ ഇത് തന്നെ ധാരാളം

മദ്യപിക്കുന്നത് ബോണസ്

പലര്‍ക്കും മദ്യപാന ശീലം സമ്മാനിക്കുന്നത് തന്നെയാണ് ക്യാന്‍സര്‍. പക്ഷേ അത് ഏത് അവസ്ഥയില്‍ എവിടെയൊക്കെ പിടികൂടും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് മദ്യപിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കുക.

Write A Comment

 
Reload Image
Add code here