ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയുള്ള പെണ്‍കുട്ടികള്‍ യു.എസിലും യു.കെയിലുമെന്ന് പഠനം

Wed,Jul 26,2017


പൊണ്ണത്തടിയുള്ള പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് യു.എസിലാണെന്ന് പഠനം. യു.കെയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത്. 30 രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടന്നിട്ടുള്ളത്. വികസിത രാജ്യങ്ങളിലെ 87 ശതമാനം പുരുഷന്മാരും 75 ശതമാനം സ്ത്രീകളും പൊണ്ണത്തടിയുള്ളവരാണ്. യു.എസ്,യു.കെ എന്നീ രാജ്യങ്ങളിലെ പകുതി പെണ്‍കുട്ടികളും അരക്കെട്ടിനുചുറ്റും അമിതമായ തടിയുള്ളവരാണ്. പൊണ്ണത്തടിയുള്ളവര്‍ക്ക് പ്രമേഹവും കാന്‍സറും വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.

Write A Comment

 
Reload Image
Add code here