അമിത വണ്ണവും പ്രമേഹവും കുറയ്ക്കാന്‍ പാവയ്ക്ക കൊണ്ടൊരു പാനീയം

Mon,Jul 24,2017


പാവയ്ക്ക അയേണ്‍ സമ്പുഷ്ടമായ ഒരു ഭക്ഷണവസ്തുവാണ്. പ്രമേഹരോഗത്തിന് ഏറെ ഫലപ്രദം. പലതരം ധാതുക്കളും വൈറ്റമിനുകളുമെല്ലാം അടങ്ങിയ പാവയ്ക്ക തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. ഒരു പാവയ്ക്ക കൊണ്ടു പ്രത്യേകതരം മിശ്രിതമുണ്ടാക്കി ഇതുപയോഗിച്ചു തടി കുറയ്ക്കുന്നതെങ്ങനെയെന്നു നോക്കാം. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന, എന്നാല്‍ ഏറെ ഫലപ്രദമായ വീട്ടു വൈദ്യമാണിത്.
പാവയ്ക്ക , ചെറുനാരങ്ങ, അല്‍പം ഉപ്പ് എന്നിവയാണ് ഈ പ്രത്യേകതരം മിശ്രിതമുണ്ടാക്കാന്‍ വേണ്ടത്.
പൊടിക്കൈ 1
ഒരു പാവയ്ക്ക, ഒരു നുള്ള് ഉപ്പ്, പകുതി ചെറുനാരങ്ങ എന്നിവ എടുക്കാം.
പാവയ്ക്ക നല്ലപോലെ കഴുകി വൃത്തിയാക്കി അരിയുക. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇതില്‍ ഉപ്പു ചേര്‍ത്തിളക്കുക ഇതിലേയ്ക്കു പാവയ്ക്കയിട്ട് 15 മിനിറ്റു മുക്കി വയ്ക്കുക. പിന്നീട് വെള്ളമൂറ്റിക്കളഞ്ഞ് പാവയ്ക്ക മിക്‌സിയില്‍ അല്‍പം വെള്ളം ചേര്‍ത്തടിച്ചെടുക്കുക. ഇതിലേയ്ക്കു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കുന്നത് ഏറെ ഗുണകരം. തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
പൊടിക്കൈ 2 ഒരു പാവയ്ക്ക, ഒരാപ്പിള്‍, അര ചെറുനാരങ്ങ, ഒരു നുള്ള് കുരുമുളകുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്തും മറ്റൊരു മിശ്രിതമുണ്ടാക്കാം ആപ്പിളും പാവയ്ക്കയും എല്ലാം ചേര്‍ത്തടിച്ച് എല്ലാ ചേരുവകളും ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്ക്കാം.
പൊടിക്കൈ 3
ഒരു പാവയ്ക്ക, അര ക്യാരറ്റ്, ഒരു കപ്പു വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്തടിച്ചും മിശ്രിതമുണ്ടാക്കി കുടിയ്ക്കാം. ഇതും തടി കുറയ്ക്കാനും പ്രമേഹം നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് ഏതു മിശ്രിതമാണെങ്കിലും അല്‍പനാള്‍ അടുപ്പിച്ചുപയോഗിയ്ക്കണം. മാറി മാറി ഉപയോഗിയ്ക്കുകയുമാകാം. ഏല്ലാ മിശ്രിതങ്ങളും തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനും നല്ലൊരു പരിഹാരമാണ്.

Write A Comment

 
Reload Image
Add code here