പഴത്തിന്റെ തൊലി തിന്നാല്‍ വണ്ണവും വയറും കുറയ്ക്കാം

Mon,Jul 24,2017


മൈസൂര്‍ പൂവന്‍ പഴത്തിന്റെ തോലാണ് തടി കുറയ്ക്കാന്‍ ഉത്തമം. ഇതില്‍ അടങ്ങിയിട്ടള്ള പൊട്ടാസ്യം തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും പഴത്തിന്റെ തൊലി കഴിക്കുന്നത് ശീലമാക്കുക. ഇത് വയറും തടിയും കുറക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് എന്ന് നോക്കാം.
ആന്റി ഓക്സിഡന്റ്
പഴത്തൊലിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ്സ് നമ്മുടെ ശരീരത്തിലെ അധികം വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. കൊഴുപ്പ് കുറയുന്നതിലൂടെ നമ്മുടെ ശരീരം ഒതുങ്ങി ഫിറ്റ് ആവുന്നു.
നാരുകളുടെ കലവറ
പഴത്തൊലി നാരുകളുടെ കലവറയായതിനാല്‍ ഇത് നമ്മുടെ ശരീരത്തിലെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പഴത്തിന്റെ തോല്‍ ഇനി ധൈര്യമായിട്ട് കഴിക്കാം.
ഉപ്പും മുളകും പഴത്തിന്റെ തോല്‍ ചെറുതായി അരിഞ്ഞ് ഉപ്പും കുരുമുളകും കൂട്ടി കഴിക്കുന്നത് ഉത്തമമാണ്. അത്താഴശേഷമായതിനാല്‍ നല്ല ഉറക്കം കിട്ടാനും ഇത് കാരണമാകും. ഉറക്കം മാത്രമല്ല തടിക്ക് കുറവ് വരുത്താനും ഇത് സഹായിക്കും.
രാവിലെ എഴുന്നേറ്റ് ചായ കുടിച്ചില്ലെങ്കില്‍ നമുക്ക് ആ ദിവസം ശരിയാവില്ല. എന്നാല്‍ ചായയ്ക്കു പകരം വെറും വയറ്റില്‍ പഴത്തോലും തേനും മിക്സ് ചെയ്ത് കഴിക്കുന്നത് ഗുണം ചെയ്യും.
റോബസ്റ്റോ പഴവും ഇത്തരത്തില്‍ തടി കുറക്കാനും വയറിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒന്നാണ്. സാലഡ് രൂപത്തിലോ മറ്റ് പച്ചക്കറികളുടെ കൂടെ കഴിക്കാവുന്നതേ ഉള്ളൂ ഇത്. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇതിലൂടെ അമിത കൊഴുപ്പിനെ തടയുകയും ചെയ്യും.
പഴത്തോല്‍ ചെറുതായി അരിഞ്ഞ് തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് കഴിക്കുന്നതും തടി കുറയ്ക്കും. പഴത്തോല്‍ എങ്ങനെ കഴിച്ചാലും അത് ശരീരത്തെ അമിത വണ്ണത്തില്‍ നിന്നും സംരക്ഷിക്കും.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here