ആരോഗ്യം നിലനിര്‍ത്താന്‍ ആയൂര്‍വേദം പറയുന്നത്

Thu,Jun 29,2017


ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കില്‍ അസുഖങ്ങള്‍ വിട്ടുമാറില്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഏറ്റവും ഗുണകരം ആയുര്‍വേദമാണ്.
സമയം നോക്കിയല്ല, വിശന്നാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു. ശരീരത്തിന് യോജിച്ച രീതിയില്‍ ഉള്ള ഭക്ഷണമേ കഴിക്കാന്‍ പാടുള്ളു. വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേര്‍ന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാല്‍ ഭാഗത്ത് വെള്ളം, കാല്‍ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവന്‍ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല.
എങ്ങനെ കഴിക്കുന്നതിനേക്കാള്‍ പ്രധാനം എന്താണ് കഴിക്കുന്നത് എന്ന തിരിച്ചറിവാണ്. ശരീരത്തിന് മാത്രമല്ല മനസ്സിനും ഉത്തമമാണ് ഭക്ഷണം. ആയുര്‍വേദത്തിന്റെ രീതിയില്‍ ആരോഗ്യത്തിന് ഉത്തമമാകുന്ന ചില കുറുക്കുവഴികള്‍ നോക്കാം.

* വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. * തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക. * നേരത്തേ കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക. * മടി പിടിച്ചിരിക്കാതിരിക്കുക. * വയര്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. * ഭക്ഷണത്തിന് മുന്‍പ് ഒരു നുള്ള് ഉപ്പും ചെറിയ കഷ്ണം ഇഞ്ചിയും കഴിക്കുക. ഇത് ദഹനത്തിനു സഹായിക്കും. * ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുര്‍വേദിക് ഡയറ്റ് രീതികള്‍ പറയുന്നത്. * അളവറിഞ്ഞ് കഴിക്കുക.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here