കുട്ടികള്‍ക്ക് ദിവസേന മുട്ട കഴിക്കാന്‍ കൊടുക്കൂ; വളര്‍ച്ച വേഗത്തിലാകട്ടെ
Thu,Jun 22,2017

ന്യൂയോര്‍ക്ക്: ദിവസേന മുട്ട കഴിക്കുന്നതുകൊണ്ട് പ്രശ്നമില്ല എന്നാല്‍ ഗുണങ്ങളുമുണ്ടെന്ന് പഠനം. ഇപ്പോള്‍ ചിലര്‍ വെച്ചുപുലര്‍ത്തുന്ന മുട്ട ദിവസേന കഴിക്കുന്നതിനോടുള്ള ഭീതി അടിസ്ഥാന രഹിതമാണെന്നും പഠനം പറയുന്നു. ദിവസേന മുട്ട കഴിച്ചാല്‍ വളര്‍ച്ച നേരാംവണ്ണം നടക്കുകയും മുരടിച്ചയെ ഇല്ലാതാക്കുകയും ചെയ്യും. സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിനുപിന്നില്‍. ഗവേഷണത്തില്‍ 47 ശതമാനം വളര്‍ച്ചാ മുരടിച്ചകളും മുട്ട കഴിക്കുന്നതിലൂടെ ഒഴിവാക്കാനാകുമെന്നും കണ്ടെത്തി... സാധാരാണക്കാരന് താങ്ങാനാകുന്ന ഭക്ഷ്യവസ്തുവാണ് മുട്ട. എന്നാല്‍ ഒരു സമ്പൂര്‍ണ പോഷകാഹാരവുമാണത്. ശരീരത്തിന് വേണ്ടതായതെല്ലാം തരാന്‍ മുട്ടയ്ക്ക് സാധിക്കും. ഗവേഷകയായ ലോറ ലനോറ്റി പറഞ്ഞു. ജേണല്‍ പീഡിയാട്രിക്സില്‍ പുറത്തുവന്ന ലേഖനം മുട്ടയുടെ മറ്റ് പല ഗുണങ്ങളേപ്പറ്റിയും വാചാലരാകുന്നു. ആറുമാസം മുതല്‍ ഒമ്പത് മാസം വരെ പ്രായമുള്ള കുട്ടികളില്‍ തുടര്‍ച്ചയായി ആറ് മാസം ദിവസേന മുട്ട നല്‍കിയാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പഠിച്ചത്. കുട്ടികള്‍ മറ്റ് കുട്ടികളേക്കാള്‍ ആരോഗ്യവാന്മാരെന്ന് കണ്ടെത്തി. എന്നാലിവര്‍ക്ക് അസുഖങ്ങള്‍ ഒന്നുമില്ലായിരുന്നുതാനും.