ഒന്ന്-ഒന്നര പെഗ് അടിച്ചാല്‍ വലിയ പ്രശ്‌നമില്ല, അതിലേറെ കഴിച്ചാല്‍ 'ഹൃദയബന്ധം' പോകും

Fri,Apr 28,2017


ഹൃദ്രോഗവും മദ്യപാനവുമായുള്ള ബന്ധത്തെപ്പറ്റി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വളരെ ചെറിയ തോതിലും മിതമായുമുള്ള മദ്യപാനം ഹൃദ്രോഗസാധ്യതയെ ബാധിക്കില്ലെങ്കിലും അമിതമദ്യപാനം ഹൃദയാഘാതസാധ്യത കൂട്ടുകതന്നെ ചെയ്യുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആഴ്ചയില്‍ എട്ടു പെഗില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്കാണു കൂടുതല്‍ ഹൃദ്രോഗസാധ്യതയുള്ളത്.
കൂടുതല്‍ മദ്യപിക്കുന്നവരില്‍ ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ ഡയസ്റ്റോളിക്, സിസ്‌റ്റോളിക് ഡിസ്ഫങ്ക്ഷന്‍ എന്ന അവസ്ഥയുണ്ടാകും. ദിവസവും രണ്ടു പെഗില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് അമിത രക്തസമ്മര്‍ദമുണ്ടാകാനുള്ള സാധ്യത 1.5- 2 ഇരട്ടിയാണ്. തുടര്‍ച്ചയായ ഹൃദയസ്തംഭനത്തിനു വഴിമരുന്നിടുന്ന നോണ്‍ ഇഷേമിക് കാര്‍ഡിയോ മയോപ്പതി എന്ന രോഗാവസ്ഥയ്ക്കും അമിത മദ്യപാനം കാരണമാകും. മദ്യപാനം നിര്‍ത്തിയാല്‍ ഈ അവസ്ഥ മാറുകയും ചെയ്യും.
അമിതമദ്യപാനം കരളില്‍നിന്നുള്ള ഫാറ്റി ആസിഡിന്റെ ഓക്‌സിഡേഷന്‍ തടയും. ഇത് ഹൈപ്പര്‍ട്രൈഗ്ലൈസെര്‍ഡേമിയ എന്ന അവസ്ഥയുണ്ടാക്കുകയും ടോട്ടല്‍ കൊളസ്‌ട്രോളും എല്‍ഡിഎല്‍ കൊളസ്‌ട്രോളും കൂട്ടുകയും ദുര്‍മേദസിനു കാരണമാകുകയും ചെയ്യും. കൊറോണറി ആര്‍ട്ടെറി ഡിസീസിനും അമിത മദ്യപാനം വഴിമരുന്നിടുന്നു.
അമിത മദ്യപാനികള്‍ക്കു പെട്ടെന്നുള്ള ഹൃദ്രോഗമരണമുണ്ടാകാന്‍ 2-3 ഇരട്ടി സാധ്യതയുണ്ട്. ഒരു ഗ്ലാസ് വൈനോ അരക്കുപ്പി ബിയറോ ഒരു പെഗ് വിസ്‌കിയോ കഴിക്കുന്നതു നമ്മുടെ ഹൃദയത്തിനു ശത്രുവാകില്ല. എന്നാല്‍ അതിലേറെ കഴിക്കുമ്പോള്‍ അതിന്റെ ഹൃദയബന്ധം കൂടി അന്വേഷിക്കുന്നതു നന്നായിരിക്കും.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here