ലൈംഗികശേഷിയും രക്തഗ്രൂപ്പുമായി ബന്ധം: എ, ബി, എബി ഗ്രൂപ്പുകാര്‍ക്കു ലൈംഗിക ശേഷിക്കുറവുണ്ടാകാന്‍ സാധ്യത നാലിരട്ടി

Mon,Mar 06,2017


മധ്യവയസ് പിന്നിട്ട പുരുഷന്മാര്‍ ബെഡ്‌റൂമില്‍ പരാജയപ്പെടുന്നതായി കണ്ടുവരുന്നു. പ്രായമേറുന്നതൊപ്പം ദുര്‍മേദസും പ്രമേഹം പോലുള്ള രോഗങ്ങളും ഇതിനു പ്രധാന കാരണമാകുന്നുണ്ട്.
എന്നാലിപ്പോള്‍ മറ്റൊരു അദ്ഭുതകരമായ കാരണം കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്: അവരുടെ ബ്ലഡ് ഗ്രൂപ്പ്. എ, ബി, എബി ഇനങ്ങളില്‍പ്പെട്ട ബ്ലഡ് ഗ്രൂപ്പുള്ള പുരുഷന്മാര്‍ക്ക് ഒ ഗ്രൂപ്പില്‍പ്പെട്ട പുരുഷന്മാരെക്കാള്‍ ഷണ്ഡത്വവും ലൈംഗികോദ്ധാരണക്കുറവും ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണെന്നാണു പുതിയ പഠനം തെളിയിക്കുന്നത്. പകുതിയില്‍ക്കൂടുതല്‍ പുരുഷന്മാരും ഒ ഗ്രൂപ്പില്‍പ്പെടാത്ത പുരുഷന്മാരാണ്. ഏകദേശക്കണക്കു നോക്കിയാല്‍ 44 ശതമാനം പേരാണ് ഒ ഗ്രൂപ്പില്‍പ്പെട്ടവര്‍.
രക്തഗ്രൂപ്പ് ഹൃദ്രോഗസാധ്യതയെ സ്വാധീനിക്കുന്നതായി നേരത്തേ ഗവേഷകര്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഒരു പുരുഷന്റെ സെക്‌സിനെയും ഇതു സ്വാധീനിക്കുന്നതായി കണ്ടെത്തിയത്. പത്തിലൊന്നു പുരുഷന്മാര്‍ക്കെങ്കിലും ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ ലൈംഗീകോദ്ധാരണം ഉണ്ടാകാത്തവരാണ്. നാല്പതിനു മുകളിലുള്ള മൂന്നിലൊന്നു പേര്‍ക്ക് ഈ പ്രശനം നേരിടുന്നുണ്ട്.
വയാഗ്ര പോലുള്ള മരുന്നുകള്‍ ഈ രംഗത്ത് ഏറെ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അതുപയോഗിക്കുന്ന 30 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്കും പ്രത്യേകിച്ചു പ്രയോജനമുണ്ടാകുന്നില്ല.
പുകവലി, അമിതവണ്ണം, അമിതരക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലികള്‍ മൂലമാണ് ഈ പ്രശ്‌നമുണ്ടാകുന്നതെന്നായിരുന്നു പല ഡോക്ടര്‍മാരും കരുതിയിരുന്നത്. എന്നാല്‍ ടര്‍ക്കിയിലെ ഒര്‍ദു യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് രക്തഗ്രൂപ്പും സെക്‌സും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. അറുപതു വയസിനു മുകളിലുള്ള 350 പുരുഷന്മാരെ രണ്ടു ഗ്രൂപ്പായി തിരിച്ച് അവരില്‍ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്. ഒ ഗ്രൂപ്പ് രക്തമുള്ളവരെക്കാള്‍ എ, ബി, എബി രക്തമുള്ളവര്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രശനങ്ങളുള്ളവരാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്.
ഒ ഗ്രൂപ്പില്‍പ്പെട്ട 16 ശതമാനം പേരില്‍ ഉദ്ധാരണശേഷിക്കുറവു കാണപ്പെടാറുണ്ട്. എ ഗ്രൂപ്പുകാരിലാകട്ടെ 42 ശതമാനവും ഈ പ്രശ്‌നമുണ്ട്.

Other News

 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • Write A Comment

   
  Reload Image
  Add code here