കൗമാരക്കാരുടെ തലച്ചോര്‍ പരിശോധിച്ച് മയക്കുമരുന്നുപയോഗം മുന്‍കൂട്ടി അറിയാം

Wed,Feb 22,2017


കൗമാരക്കാരുടെ തലച്ചോറിന്റെ ഘടനയും സംവിധാനങ്ങളും പരിശോധനയ്ക്കു വിധേയമാക്കിയാല്‍ അവര്‍ ഭാവിയില്‍ മയക്കുമരുന്നിനടിമകളാകുമോയെന്നറിയാമെന്നു ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘം നടത്തിയ പഠനത്തില്‍ വ്യക്തമായി.
കൗമാരക്കാരില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അവരുടെ തലച്ചോര്‍ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ തലച്ചോറിലെ ചില പ്രത്യേക പ്രവര്‍ത്തനഘടനയുള്ള കൗമാരക്കാരില്‍ മയക്കുമരുന്നിന്റെ ദുരുപയോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു കണ്ടെത്തി.
മയക്കുമരുന്നു നേരത്തേ ഉപയോഗിക്കാത്ത 144 കൗമാരക്കാര്‍ക്കു ചോദ്യാവലി കൊടുത്ത്, പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ ആവേശം കാട്ടുന്ന വിഭാഗത്തെ കണ്ടെത്തി. സമ്മാനത്തുക കിട്ടുന്ന മാത്സര്യമുള്ള ജോലികളോട് അവര്‍ കാട്ടുന്ന ആഭിമുഖ്യം തലച്ചോറിന്റെ വിവിധ പരിശോധനകളിലൂടെ ഗവേഷകര്‍ കണ്ടെത്തി. സമ്മാനം കിട്ടാന്‍ യോഗ്യമായ ജോലികളുടെ കാര്യത്തില്‍ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പഠിച്ചത്.
തലച്ചോറിലെ പ്രത്യേക നാഡീപ്രവര്‍ത്തനങ്ങള്‍ താരതമ്യേന കുറഞ്ഞ വിഭാഗത്തിലുള്ള കൗമാരക്കാര്‍ രണ്ടു വര്‍ഷത്തിനു ശേഷം മയക്കുമരുന്നുകളുപയോഗിക്കുന്നതായി കണ്ടെത്തി. പണം പോലുള്ള പരമ്പരാഗത പ്രതിഫലങ്ങള്‍ക്കായി അധ്വാനിക്കാന്‍ ആവേശം കാട്ടാത്ത കൗമാരക്കാര്‍ മയക്കുമരുന്നിനോടു കൂടുതല്‍ താത്പര്യം കാട്ടുമെന്നാണ് ഇതു സംബന്ധിച്ചു ഗവേഷണം നടത്തിയ വിദഗ്ധരുടെ കണ്ടെത്തല്‍.
ഈ രീതിയിലുള്ള പഠനത്തിലൂടെ മയക്കുമരുന്നിനടിമകളാകാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്താനും അവരെ ചികിത്സിച്ചു മയക്കുമരുന്നിന്റേ പിടിയില്‍നിന്നകറ്റാനുമാവുമെന്നു സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ബ്രയന്‍ നുറ്റ്‌സണ്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ കണ്ടുപിടിത്തം ഗവേഷണഘട്ടിത്തിലായതേയുള്ളൂ.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here