ആ പരസ്യങ്ങളെല്ലാം തട്ടിപ്പ്, വലുപ്പം കൂട്ടാന്‍ മാന്ത്രികമരുന്നുകളില്ലേയില്ല! വലുപ്പവും ലൈംഗികസംതൃപ്തിയുമായി ബന്ധവുമില്ല

Tue,Jan 17,2017


'...പുരുഷന്മാര്‍ക്കു വലുപ്പവും ബലവും കൂട്ടാനുള്ള മരുന്ന്, അല്ലെങ്കില്‍ ലേപനം...' ഏറ്റവും കൂടുതല്‍ കാണപ്പെടുന്നപരസ്യവാചകങ്ങളാണിവ. ഇമ്മാതിരി ലക്ഷക്കണക്കിനു പരസ്യമാണ് വിവിധ പ്രസിദ്ധീകരണങ്ങളിലും വെബ്‌സൈറ്റുകളിലും പ്രത്യക്ഷപ്പെടുന്നത്. വലുപ്പം കൂടിയ അവയവം പല പുരുഷന്മാരും ആഗ്രഹിക്കുന്നതു തെറ്റിദ്ധാരണയില്‍നിന്നാണ്.
അതു കൂടുതല്‍ ലൈംഗികസുഖമുണ്ടാക്കുമെന്നും സ്ത്രീകള്‍ അതാഗ്രഹിക്കുന്നുവെന്നും വലുപ്പക്കൂടുതല്‍ പുരുഷത്വത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണെന്നുമുള്ള തെറ്റിദ്ധാരണ. എന്നാല്‍ അത് അസൗകര്യമാണുളവാക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. വലുപ്പക്കൂടുതല്‍ വാഗ്ദാനം ചെയ്തു പുറത്തുവരുന്ന പരസ്യങ്ങളെല്ലാം തന്നെ തട്ടിപ്പാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതറിയാമായിട്ടും പല പുരുഷന്മാരും പരസ്യവാചകങ്ങളില്‍പ്പെട്ട് പണം കളയുകയാണ്. വലുപ്പക്കൂടുതലുണ്ടാക്കാന്‍ മാന്ത്രികഗുളികകളോ ഓയിന്‍മെന്റുകളോ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആകെയുള്ളതു സര്‍ജറിയാണ്.
വയാഗ്ര പോലുള്ള ഗുളികകള്‍ നമ്മുടെ രക്തത്തിലെ നൈട്രിക് ഓക്‌സൈഡ് കൂട്ടുന്നതാണ്. അതു ലൈംഗികാവയവത്തിലേക്കുള്ള രക്തഓട്ടം വര്‍ധിപ്പിക്കും. അതു ലൈംഗികബന്ധത്തിനു ചെറിയമാറ്റങ്ങളുണ്ടാക്കുമെന്നു മാത്രം. എന്നാല്‍ ഇതുപോലും താത്കാലികമായ മാറ്റങ്ങളാണുണ്ടാക്കുക. ഓപ്പറേഷനിലൂടെയല്ലാതെ ലൈംഗികാവയവത്തിനു വലുപ്പുക്കൂടുതലുണ്ടാക്കാനാവില്ല.
ഒരു പ്രമുഖ ആരോഗ്യ വെബ്‌സൈറ്റിന്റെ സര്‍വേ പ്രകാരം 52 ശതമാനം പേര്‍ നീളക്കൂടുതല്‍ ആഗ്രഹിക്കുന്നുണ്ടത്രേ. 34 ശതമാനം പേര്‍ വണ്ണക്കൂടുതലും. വലുപ്പം കൂടുന്തോറും തന്റെ ഇണയ്ക്കു കൂടുതല്‍ ലൈംഗികസംതൃപ്തി കിട്ടുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലുപ്പം അവരുടെ പരിഗണനയില്‍ വരുന്നതേയില്ലെന്നു സര്‍വേയില്‍ വ്യക്തമാക്കുന്നു. മറിച്ച്, കെനിയയിലെ സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ വലുപ്പം കൂടുന്നതു മൂലം വേദനാകരമായ ബന്ധമാണുണ്ടാകുന്നതെന്നു വ്യക്തമാകുന്നു. ഇതുമൂലം പല സ്ത്രീകള്‍ക്കും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിക്കേണ്ടി വന്നിട്ടുണ്ടത്രേ.
വലുപ്പക്കൂടുതലുള്ളവര്‍ക്കു കൂടുതല്‍ തയാറെടുപ്പും സൂക്ഷ്മതയും പുലര്‍ത്തേണ്ടിവരുന്നു, ഇല്ലെങ്കില്‍ സ്ത്രീകള്‍ക്കു കാര്യങ്ങള്‍ വേദനാകരമാകും. വലുപ്പത്തിന്റെ ഏറ്റക്കുറച്ചില്‍ ഏതു സ്ത്രീകളുടെയും വലുപ്പവുമായി ചേരുന്നതാണെങ്കിലും ചില സമയത്തു സ്ത്രീകളുടെ അവയവങ്ങളില്‍ നിര്‍ജലീകരണമുണ്ടാവുകയോ ലൈംഗികമായി ഉണരുകയോ ചെയ്തില്ലെങ്കില്‍ ലൈംഗികബന്ധം ബുദ്ധിമുട്ടുണ്ടാക്കും.
സ്ത്രീകളുടെ ലൈംഗികാവയവത്തിന്റെ ഉള്‍ഭാഗത്തേക്കാള്‍ പുറംഭാഗത്താണ് ഉത്തേജനമുണ്ടാക്കുന്ന ഞരമ്പുകളുടെ അഗ്രങ്ങള്‍ ബഹുഭൂരിപക്ഷവും സ്ഥിതി ചെയ്യുന്നത്. ഇക്കാര്യത്തില്‍ അനുഭവജ്ഞാനമുള്ള സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍, മൂന്നില്‍ രണ്ടു ഭാഗത്തിനും പുരുഷന്മാരുടെ നീളക്കൂടുതല്‍ അവരുടെ രതിമൂര്‍ച്ഛയെ പ്രത്യേകിച്ചു ബാധിക്കുന്നില്ലത്രേ. മറിച്ചു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതേയുള്ളൂ. കൂടുതല്‍ അകത്തേക്കു പോകുന്നതിനെക്കാള്‍ അവയവത്തിന്റെ മുഖഭാഗത്തുണ്ടാക്കുന്ന സ്പര്‍ശനമാണ് ലൈംഗികബന്ധത്തിനു പ്രധാനമാകുന്നതെന്നര്‍ത്ഥം.
വെബ്‌സൈറ്റ് നടത്തിയ സര്‍വേ പ്രകാരം ഇന്ത്യന്‍ പുരുഷന്മാരുടെ അവയവത്തിന്റെ വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ മറ്റു പുരുഷന്മാരെ അപേക്ഷിച്ചു പിന്നില്‍നിന്നു രണ്ടാം സ്ഥാനത്താണ്. ശരാശരി ഇന്ത്യന്‍ പുരുഷന്മാരുടെ അവയവത്തിന്റെ നീളം നാലിഞ്ചുമാത്രം. ഇക്കാര്യത്തില്‍ മുന്നില്‍ വെനസ്വേലന്‍ പുരുഷന്മാരാണ്- 6.7 ഇഞ്ച്.

Write A Comment

 
Reload Image
Add code here