പെട്ടെന്നു തടിക്കുകയും മെലിയുകയും ചെയ്യരുത്, പുകവലിക്കരുത്...സ്ത്രീകളുടെ സ്തനങ്ങള്‍ തൂങ്ങാതിരിക്കാന്‍ ചില കാര്യങ്ങള്‍
Fri,Jan 13,2017

സ്ത്രീകളുടെ സ്തനം കൊഴുപ്പുള്ള കലകളും(ടിഷ്യൂ) പാല് ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളും കൊണ്ടു നിര്‍മിതമാണ്. ഇവ ഇലാസ്റ്റിനെന്ന പ്രോട്ടീന്‍ മൂലം ഏറെ വഴക്കമുള്ള ത്വക്കിനാല്‍ ഈ ടിഷ്യൂകളും ഗ്രന്ഥികളും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ത്വക്കിന്റെ ഇലാസ്തികത കൂടുതല്‍ സമ്മര്‍ദത്തിനും വലിച്ചിലിനും വിധേയമാകുന്നതു മൂലമാണ് സ്തനങ്ങള്‍ തൂങ്ങാന്‍ തുടങ്ങുന്നത്.
മറ്റു ചില കാരണങ്ങളും സ്തനങ്ങള്‍ തൂങ്ങുന്നതിനു കാരണമാകുന്നുണ്ട്. സിഗററ്റ് വലിക്കുന്ന സ്ത്രീകളുടെ സ്തനങ്ങള്‍ പെട്ടെന്നു തൂങ്ങുന്നതായി ഡല്‍ഹി വസന്ത്കുഞ്ജിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ നീമ ശര്‍മ അഭിപ്രായപ്പെടുന്നു. പുക വലിക്കുമ്പോള്‍ സ്തനത്തിലെ ഇലാസ്റ്റിന് പ്രോട്ടീന്‍ നശിക്കുകയും സ്തനത്തെ ആവരണം ചെയ്യുന്ന ത്വക്കിന്റെ ഇലാസ്തികത ഇല്ലാതാകുകയും ചെയ്യും. ദിവസവും പത്തോ ഒന്നോ സിഗററ്റ് വലിക്കുന്നവരിലും ത്വക്കിലെ രക്തഓട്ടം കുറയുകയും ത്വക്കിനെ ദുര്‍ബലമാക്കുകയും ത്വക്കിനു വയസാവുകയും ചെയ്യും.
പെട്ടെന്നു തടി വയ്ക്കുകയോ മെലിയുകയോ ചെയ്യുന്നവരിലും സ്തനം തൂങ്ങുന്നതായി കാണാറുണ്ട്. പെട്ടെന്നുള്ള തൂക്കവ്യത്യാസം മൂലം സ്തനങ്ങള്‍ അമിതമായി വലിയുന്നതാണു കാരണം. ആരോഗ്യകരമായ തൂക്കം നിലനിര്‍ത്തിക്കൊണ്ട് ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടര്ന്നാല് അമിതമായ വലിച്ചില് ഉണ്ടാവില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതു സാവധാനമാകണം. പെട്ടെന്നു മെലിയാന്‍ ശ്രമിക്കുമ്പോള്‍ ത്വക്കിനു ചുളിവുകളോ വലിച്ചിലോ ഉണ്ടാവുകയും സ്തനം തൂങ്ങുകയും ചെയ്യും. ത്വക്കു പോലെ തന്നെയാണ് സ്തനത്തിലെ ടിഷ്യൂകളും, വൈറ്റമിന്‍ സി യും വൈറ്റമിന്‍ ബിയും ലഭ്യമായാല്‍ മാത്രമേ സ്തനത്തെ താങ്ങിനിര്‍ത്തുന്ന ഇലാസ്തികതയുള്ള ടിഷ്യൂകളുണ്ടാവൂ. അങ്ങനെയായാല്‍ സ്തനത്തിന്റെ ആകൃതി നിലനിര്‍ത്തുകയും ചെയ്യും. അതുകൊണ്ടു തന്നെ ഫ്രഷ് ഓറഞ്ച് ജ്യൂസൊക്കെ ഇടയ്ക്കു കഴിക്കുന്നതു ഗുണകരമാണ്.
നിങ്ങളുടെ സ്തനത്തെ ശരിയായ തരത്തില്‍ താങ്ങിനിര്‍ത്തുന്ന ബ്രേസിയര്‍ ധരിക്കാത്തതും സ്തനത്തിന്റെ ആകൃതി ഇല്ലാതാകാന്‍ കാരണമാകും. നിങ്ങളുടെ സ്തനം കൂടുതല്‍ പുറത്തേക്കു തള്ളുന്തോറും അതിനെ ആവരണം ചെയ്യുന്ന ത്വക്കിനു കൂടുതല്‍ സമ്മര്‍ദവും വലിച്ചിലും അനുഭവപ്പെടുന്നു. അതുകൊണ്ട് സ്തനത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലനുസരിച്ച് യോജിച്ച ബ്രേസിയറുകള്‍ വാങ്ങി ധരിക്കുകയാണു വേണ്ടത്.
എല്ലാറ്റിനും പുറമേ, നമ്മുടെ ജനിതകഘടകങ്ങളും സത്നത്തിന്റെ ആകൃതിവ്യത്യാസത്തെയും തൂങ്ങലിനെയും ബാധിക്കാറുണ്ട്. സ്തനത്തെ ആവരണം ചെയ്യുന്ന ത്വക്കിന്റെ ഇലാസ്തികതയും ഒരു പരിധിവരെ ജീനിനെ ആശ്രയിച്ചിരിക്കുന്നു.