മുഴകള്‍ രൂപപ്പെടുന്നതിനു മുമ്പേ കാന്‍സര്‍ രോഗം വ്യാപിക്കാം, കാന്‍സര്‍ മരണങ്ങളുടെ പ്രധാനകാരണം ഇതുതന്നെ

Wed,Jan 11,2017


ന്യൂഡല്‍ഹി: കാന്‍സര്‍ മുഴകള്‍ രൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെ കാന്‍സര്‍ രോഗം നമ്മുടെ അവയവങ്ങളെ ഗ്രസിച്ചിരിക്കാമെന്നു പുതിയ പഠനം. കാന്‍സര്‍ നിര്‍ണയത്തിനും ചികിത്സയ്ക്കും നിര്‍ണായകമായ വഴിത്തിരിവാണ് പ്രമുഖ സയന്‍സ് ജേര്‍ണലായ നേച്ചര്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം.
ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ദീര്‍ഘകാലം പതുങ്ങിക്കിടക്കാമെന്നും പിന്നീട് പെട്ടെന്നു മുഴകളോ കാന്‍സര്‍ വ്രണങ്ങളോ മുറിവുകളോ ആയി പ്രത്യക്ഷപ്പെട്ട് ശരീരത്തെ കാര്‍ന്നു തിന്നേക്കാമെന്നുമാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. അഞ്ചു ശതമാനം പേരില്‍ കാന്‍സര്‍ മുഴകള്‍ പ്രത്യക്ഷപ്പെടാതെ തന്നെ കാന്‍സര്‍രോഗികളാണെന്നു കണ്ടെത്തിയതിന്റെ കാരണം ഈ ഗവേഷണം വിശദമാക്കുന്നുണ്ട്. കാന്‍സര്‍ ഉത്ഭവിക്കുന്ന അവയവത്തില്‍നിന്നു കാന്‍സര്‍ കോശങ്ങള്‍ നാമറിയാതെ വിതരണം ചെയ്യപ്പെട്ട് അല്പം മാറി സെക്കന്‍ഡറി കാന്‍സര്‍ കാണപ്പെടുന്നതാണ് കാന്‍സര്‍മരണങ്ങളുടെ പ്രധാന കാരണം. മെറ്റസ്റ്റാസിസ് എന്നാണ് ഈ അവസ്ഥയ്ക്കു പേര്. കാന്‍സര്‍ ആദ്യമുണ്ടാകുന്ന അവയവത്തിലെ പ്രൈമറി രോഗാവസ്ഥയില്‍നിന്ന് കാന്‍സര്‍ കോശങ്ങള്‍ വിഘടിച്ച് രക്തത്തിലൂടെയോ ലിംഫ് സിസ്റ്റത്തിലൂടെയോ വിതരണം ചെയ്യപ്പെടുകയും പുതിയ ടൂമറുകള്‍ രൂപപ്പെടുകയും ചെയ്യുന്നു. മെറ്റസ്റ്റാസിസ് ടൂമര്‍ എന്നാണ് ഇതറിയപ്പെടുന്നത്. കാന്‍സര്‍മരണങ്ങളില്‍ 90 ശതമാനത്തിന്റെയും കാരണം ഇതാണ്.
സ്തനാര്‍ബുദം മാമോഗ്രഫിയിലൂടെയും സ്തനത്തിന്റെ എംആര്‍ഐയിലൂടെയും വളരെ നേരത്തേ കണ്ടെത്തിയിട്ടും പല സ്തനാര്‍ബുദരോഗികളും മരണത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ കഴിയാത്തതിന്റെ പിന്നിലെ മോളിക്യൂലാര്‍ മെക്കാനിസം ഈ ഗവേഷണത്തിലൂടെ വ്യക്തമാവുകയാണ്. ടൂമര്‍ പ്രത്യക്ഷപ്പെടുന്നതിനു വളരെ മുമ്പു തന്നെ സ്തനത്തില്‍നിന്നു വേര്‍പെട്ടുപോയ കാന്‍സര്‍ കോശങ്ങള്‍ മാറിയുള്ള മറ്റേതെങ്കിലും ്അവയവത്തില്‍ പിടിപെട്ടതാണ് ഇതിനു കാരണം.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here