ഗര്‍ഭിണികള്‍ പുകവലിച്ചാല്‍ കുഞ്ഞിന് വേറെയുമുണ്ടു ദോഷം, ശിശുവിന് വൃക്കത്തകരാറുണ്ടാകാം

Mon,Jan 02,2017


ഗര്‍ഭകാലത്തു മാതാവ് പുകവലിച്ചാല്‍ ദോഷം പലതാണെന്നു വൈദ്യശാസ്ത്രം പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. മാസം തികയാതെ പ്രസവം നടക്കാം. ഭാരം കുറഞ്ഞ ശിശുവുണ്ടാകാം...തുടങ്ങിയവ കൂടാതെ ശിശുവിന് ഒട്ടേറെ വൈകല്യങ്ങളുണ്ടാകാന്‍ ഇതിടയാക്കുന്നു.
ഇപ്പോള്‍ പുതിയ കണ്ടുപിടിത്തമുണ്ടായിരിക്കുന്നതു മറ്റൊന്നാണ്. പുകവലിക്കുകയോ പുകവലിക്കുന്നവര്‍ക്കൊപ്പം കഴിഞ്ഞ് പരോക്ഷമായി പുക ശ്വസിക്കുകയോ ചെയ്യുന്ന മാതാവ് പ്രസവിക്കുന്ന ശിശുവിന് വൃക്കത്തകരാറും സംഭവിക്കാമെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്. ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ മാകി ഷിന്‍സാവയാണ് തന്റെ പഠനഫലം വെളിപ്പെടുത്തിയിരിക്കുന്നത്.
സിഗററ്റ് വലിക്കുന്നതിലൂടെ പുറത്തുപോകുന്ന നിക്കോട്ടിനും അതുപോലുള്ള അതീവ ഹാനികരമായ നൈട്രജന്‍ ഓക്‌സൈഡ്, പോളി കാര്‍ബണേറ്റ്, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ വാതകങ്ങളില്‍ പലതും ഗര്‍ഭിണിക്കുള്ളിലെ പ്ലാസെന്റയിലൂടെ കടന്നുപോകുന്നു.
ഇതുമൂലം ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ വൃക്കയെ ദോഷകരമായി ബാധിക്കുമെന്നാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. 44,595 ശിശുക്കളുടെ മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീന്‍ പരിശോധനയ്ക്കു വിധേയമാക്കിയാണ് പഠനം നടത്തിയത്. 4, 9, 18, 36 മാസം പ്രായമുള്ള ശിശുക്കളെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
ഇവരില്‍ 79 ശതമാനം മാതാക്കള്‍ തങ്ങള്‍ പുകവലിക്കാറില്ലെന്നവകാശപ്പെട്ടു. നാലു ശതമാനം പേര്‍ ഗര്‍ഭിണിയായിരിക്കെ പുകവലി നിര്‍ത്തിയതായി പറഞ്ഞു. 17 ശതമാനം അമ്മമാര്‍ ഗര്‍ഭമുണ്ടായിട്ടും പുകവലിച്ചിരുന്നതായി പറഞ്ഞു. മൂന്നു വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ മൂത്രം പരിശോധിച്ചപ്പോള്‍ പുകവലിക്കാത്തവരെക്കാള്‍ പുകവലിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കു വൃക്കത്തകരാറുണ്ടാകാനുള്ള സാധ്യത 24 ശതമാനം കൂടുതലാണെന്നു പരിശോധനയില്‍ കണ്ടെത്തി.
പുകവലിക്കുന്ന അമ്മമാരുടെ കുഞ്ഞുങ്ങളുടെ മൂത്രത്തിലെ ഉയര്‍ന്ന പ്രോട്ടീന്‍ ലെവല്‍ 1.7 ശതമാനവും നേരത്തേ പുകവലിച്ചിരുന്നവരുടെ കുഞ്ഞുങ്ങളുടേത് 1.6 ശതമാനവും പുകവലിക്കാത്തവരുടേത് 1.3 ശതമാനവും കാണിച്ചു. മറ്റുള്ളവരുടെ പുകവലി ശ്വസിക്കേണ്ടിവന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞങ്ങള്‍ക്കും പുകവലിക്കാത്തവരുടെ കുഞ്ഞുങ്ങളേക്കാള്‍ സാധ്യത കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here