ബീഫും പന്നിയിറച്ചിയുമൊക്കെ അത്ര ഉപദ്രവകാരികളല്ലെന്നു പഠനം, വിശ്വസിക്കാന്‍ വരട്ടെ

Fri,Dec 23,2016


ബീഫ്, പന്നി തുടങ്ങിയ റെഡ് മീറ്റ് വിഭാഗത്തില്‍പ്പെട്ട മാംസം കഴിക്കുന്നതു ഹൃദയാഘാതത്തിനും അമിതരക്തസമ്മര്‍ദത്തിനും കൊളസ്‌ട്രോളിനുമൊക്കെ കാരണമാകുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം അവയൊന്നും അത്ര ഉപദ്രവകാരികളല്ലത്രേ.
യുഎസിലെയും ബ്രിട്ടണിലെയും പോഷകാഹാര മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പ്രതിദിനം 70 ഗ്രാമില്‍ കൂടുതല്‍ മാട്ടിറച്ചിയോ പന്നിയിറച്ചിയോ വറുത്ത മാംസക്കഷണമോ സാധാരണക്കാര്‍പോലും കഴിക്കുന്നത് ഉത്തമമല്ല. അമേരിക്കയിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം ഇതിനെ അത്ര അംഗീകരിക്കുന്നില്ല.
ഹൃദ്രോഗികള്‍ക്കു ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ റെഡ് മീറ്റ് കഴിക്കുന്നതു കൊണ്ട് ഹൃദ്രോഗത്തിനു കാരണമായ അമിതരക്തസമ്മര്‍ദത്തിനും രക്തത്തിലെ കൊളസ്‌ട്രോളിനും കാരണമാകുന്നില്ലത്രേ. മാത്രമല്ല, അസംസ്‌കൃത റെഡ്മീറ്റ് രോഗികള്‍ക്കു ശിപാര്‍ശ ചെയ്യാന്‍ പറ്റിയ പോഷകസമൃദ്ധഭക്ഷണമാണ്. റെഡ് മീറ്റ് വളരെ കുറച്ചുമാത്രമേ കഴിക്കാവൂവെന്നു കഴിഞ്ഞ ഇരുപതു വര്‍ഷമായി ശിപാര്‍ശ ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ തങ്ങള്‍ നടത്തിയ ഗവേഷണങ്ങള്‍ പ്രകാരം കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ അവയും ഉള്‍പ്പെടുത്താവുന്നതാണെന്നു ന്യൂട്രീഷന്‍ സയന്‍സ് പ്രഫസര്‍ വെയ്ന്‍ കാംപ്‌ബെല്‍ അവകാശപ്പെടുന്നു. നിരവധി കാര്‍ഡിയോവാസ്‌കുലര്‍ രോഗികളില്‍ നടത്തിയ പഠനമാണ് ഈ ശിപാര്‍ശയ്ക്കാധാരം. ഇവര്‍ക്കു രോഗമാകാന്‍ കാരണമായത് റെഡ് മീറ്റിന്റെ ഉപയോഗമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ആഴ്ചയില്‍ മൂന്നു തവണ 90 ഗ്രാമിനടുത്തു ബീഫോ പോര്‍ക്കോ കഴിച്ചവരില്‍ അമിത രക്തസമ്മര്‍ദമോ ടോട്ടല്‍ കൊളസ്‌ട്രോള്‍, എച് ഡി എല്‍, എല്‍ഡിഎല്‍, ട്രൈഗ്ലസറൈഡ്‌സ് എന്നിവയോ കൂടുതലായി കാണപ്പെട്ടില്ലെന്നു പ്രഫസര്‍ കാംപ്‌ബെല്‍ അവകാശപ്പെടുന്നു.
ഏതായാലും കാംപ്‌ബെല്‍ പറയുന്നതു കേട്ട് നന്നായി ബീഫ് കഴിക്കാന്‍ വരട്ടെ, ഇനിയും കൂടുതല്‍ പഠനങ്ങളും ബോധ്യവും ഇതു സംബന്ധിച്ചുണ്ടാകാനുണ്ട്.

Write A Comment

 
Reload Image
Add code here