ചിരിക്കുമ്പോള്‍ മൂത്രം പോകുന്നുണ്ടോ? നാണം കെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടവ

Fri,Dec 09,2016


നമുക്കു ജാള്യമുണ്ടാക്കുന്ന ചില ശാരീരികപ്രശ്‌നങ്ങളുണ്ട്. അവയിലൊന്നാണ് അറിയാതെ മൂത്രം പോകുകയെന്നത്. ചിലപ്പോള്‍ ചിരിക്കുമ്പോഴാകും അതു സംഭവിക്കുക. മറ്റുള്ളവരുടെ മുമ്പില്‍നിന്നു ചിരിക്കുമ്പോള്‍ മൂത്രം പോയാല്‍ മനസുകൊണ്ടു നാം കരഞ്ഞുപോയെന്നുവരും.
നമ്മുടെ ശരീരത്തിനുണ്ടാകുന്ന ഇമ്മാതിരി പ്രശ്‌നങ്ങള്‍ നാം പലപ്പോഴും അവഗണിച്ചെന്നുവരും. അതു കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നമ്മെ നയിക്കും. അറിയാതെ മൂത്രം പോകുന്ന അവസ്ഥയ്ക്കു സ്‌ട്രെസ് യൂറിനറി ഇന്‍കോണ്ടിനെന്‍സ് എന്നാണു പറയുക. അതു ഗുരുതരമായ രോഗാവസ്ഥയല്ലെങ്കിലും അതുണ്ടാക്കുന്ന അസൗകര്യം വലുതാണ്.
മലബന്ധമാണ് ഇതിനു പ്രധാന കാരണമായി കണ്ടുവരുന്നത്. മലബന്ധമുണ്ടാകുമ്പോള്‍ അടിവയറ്റില്‍ കൂടുതല്‍ മര്‍ദമനുഭവപ്പെടുകയും നമ്മുടെ മലാശയത്തിനടുത്തുള്ള ഞരമ്പുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. അങ്ങനെയാണ് ഇടയ്ക്കിടെ മൂത്രം പോകുന്നത്. നിങ്ങള്‍ ചിരിക്കുമ്പോള്‍ ഞരമ്പുകളില്‍ ഇതേ സമ്മര്‍ദം വീണ്ടുമുണ്ടാകുന്നു, ഒപ്പം മൂത്രം പോകുകയും ചെയ്യുന്നു.
നിങ്ങളുടെ മൂത്രാശയത്തെ പ്രകോപിപ്പിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളും ദ്രാവകവുമുണ്ടാകാം. അവയും അറിയാതെ മൂത്രം പോകുന്ന അവസ്ഥയുണ്ടാക്കും. കാപ്പിക്കുരുവിലടങ്ങിയിരിക്കുന്ന ഉത്തേജകവസ്തുവായ കഫീന്‍ കൂടുതലായി ഉപയോഗിക്കുക, കൂടുതല്‍ മസാല ചേര്‍ത്ത ആഹാരം, ആല്‍ക്കഹോള്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍. അവയും മൂത്രാശയത്തില്‍ സമ്മര്‍ദമുണ്ടാക്കി നാം അറിയാതെ മൂത്രപ്രവാഹമുണ്ടാക്കും. അതുകൊണ്ട് ഇമ്മാതിരി ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക.
എന്നിട്ടും മൂത്രം പോകുന്നെങ്കില്‍ ചെയ്യാവുന്നത് നിങ്ങളുടെ വെള്ളം കുടി കുറയ്ക്കുക എന്നതാണ്. എന്നാല്‍ അതുമൂലം നിര്‍ജലീകരണം( ഡീഹൈഡ്രേഷന്‍) ഉണ്ടാകാതെ നോക്കുക.
മേല്‍പറഞ്ഞവ കൂടാതെ കൂടുതല്‍ പ്രോസസ്ഡ് ഫുഡ്, മധുരമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, അതിപൂരകങ്ങളായ കൊഴുപ്പ് എന്നിവയും അറിയാതെ മൂത്രം പോകാന്‍ കാരണമാകുന്നു.

Write A Comment

 
Reload Image
Add code here