വീടിനുള്ളിലെ വായൂമലിനീകരണം രോഗങ്ങളുണ്ടാക്കും, ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടവ

Sat,Nov 05,2016


ലോകത്തെമ്പാടും പത്തുപേരില്‍ ഒമ്പതു പേര്‍ക്കും നല്ല വായു ശ്വസിക്കാന്‍ ഭാഗ്യമില്ലാത്തവരാണത്രേ. നാം വായൂമലിനീകരണം എന്നു പറയുമ്പോള്‍ പുറത്തെ അന്തരീക്ഷത്തിലെ മലിനീകരണമാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ പുറത്തെ വായൂമലിനീകരണത്തെക്കാള്‍ നമ്മുടെ വീട്ടിനുള്ളിലെ വായുവാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക. ഇന്‍ഡോര്‍ വായു ഔട്‌ഡോര്‍ വായുവിനെക്കാള്‍ 3-5 മടങ്ങ് മലിനപ്പെട്ടതാണെന്ന് എയര്‍ ഫിലിപ്‌സ് ഇന്ത്യയുടെ ബിസിനസ് മേധാവി ജയതി സിംഗ് വ്യക്തമാക്കുന്നു.
കാരണം അകത്തെ വായു എന്നു പറയുന്നത് പുറത്തെ വായുവില്‍നിന്നുള്ള മലിനീകരണവും അകത്തെ വായുവിലുള്ള പാചകവാതകം, സിഗററ്റ് പുക, പൊടിപടലങ്ങള്‍, വിവിധ മണങ്ങള്‍, അലര്‍ജിയുണ്ടാക്കുന്ന ഘടകങ്ങള്‍, വളര്‍ത്തുമൃഗങ്ങളിലെ ചെറുകീടങ്ങളും അണുക്കളും എന്നിവയൊക്കെയുമായി കൂടി ചേര്‍ന്നതായിരിക്കും. 'ക്ലീന്‍ എയര്‍ മൂവ്‌മെന്റ്' നടത്തിയ സര്‍വേ പ്രകാരം അനാരോഗ്യകരമായ ഇന്‍ഡോര്‍ വായൂമലിനീകരണം മൂലം 31 ശതമാനം പേര്‍ക്കു ഇതുമൂലമുള്ള രോഗമുണ്ട്, 46 ശതമാനത്തിനു ശ്വസനസംബന്ധമായ രോഗങ്ങളുണ്ട്. ഇന്‍ഡോര്‍ വായുവിന്റെ മലിനീകരണം മൂലം മിക്കവര്‍ക്കും ഉറക്കം നഷ്ടപ്പെടുകയും ഇതുമൂലമുള്ള നിരവധി രോഗങ്ങള്‍ക്കിരയാകുകയും ചെയ്യുന്നു. അകത്തെ വായു മലിനീകരണം തടയാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ട്
* ദിവസത്തിന്റെ ആദ്യമണിക്കൂറുകള്‍ വാതിലുകളും ജനാലകളും അടച്ചിട്ട് പുറത്തെ അന്തരീക്ഷത്തില്‍നിന്നുള്ള മലിനീകരണം തടയുക. പാതരാത്രിക്കു ശേഷം രാവിലെ വരെയുള്ള സമയത്താണ് അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങളുള്ളത്. പുലര്‍ച്ചെയുള്ള സമയം പ്രത്യേകിച്ച്.
* പാചകവാതകം അകത്തുനിന്നു പുറത്തുപോകാന്‍ ചിമ്മിനിയുണ്ടാക്കുക. പാചകം ചെയ്യുമ്പോള്‍ പുറത്തുവരുന്ന വായു കാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്നാണ് ഗവേഷണങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് പാചകസമയത്തു ബഹിര്‍ഗമിക്കുന്ന വായു അകത്തു തങ്ങിനില്‍ക്കാതെ ചിമ്മിനിയിലൂടെയോ എക്‌സ്‌ഹോസറ്റ് ഫാന്‍ ഉപയോഗിച്ചോ പുറത്തേക്കു വിടുക
* പുക വലിക്കുന്നവര്‍ വീടിനകത്തിരുന്നു വലിക്കാതിരിക്കുക. പുകവലിക്കുമ്പോള്‍ സമീപത്തുള്ളവരുടെ ശ്വാസകോശത്തിലും പുക കയറുകയും അതപകടമുണ്ടാക്കുകയും ചെയ്യും.
* വീടിനുള്ളില്‍ വിവിധ ചെടികള്‍ വളര്‍ത്തുക. ക്രിസാന്തിമം പോലുള്ള ചെടികള്‍ വീടിനുള്ളിലെ മോശം വായുവിനെ ആഗീകരണം ചെയ്ത് ഫോട്ടോസിന്തസിസിലൂടെ ഓക്‌സിജന്‍ പുറത്തിവിടുന്നു.
* നിങ്ങള്‍ ഉറങ്ങുന്ന ബെഡ്ഷീറ്റും തലയിണ കവറും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും മാറ്റുക. വളരെ വൃത്തിയുള്ള പുതപ്പുപയോഗിക്കുക. ജനാലയിലെയും വാതിലിലെയും കര്‍ട്ടനുകളും പതിവായി അലക്കിയിടുക.
* വീടിനകം നന്നായി വൃത്തിയാക്കുകയും വീടിനുള്ളിലെ ഈര്‍പ്പം ഒഴിവാക്കുകയും ചെയ്യുക. ഈര്‍പ്പത്തിലാണ് അണുക്കള്‍ വളരുക. ഈ അണുക്കളാണ് കൂടുതലായി ശ്വസനസംബന്ധമായ രോഗങ്ങളുണ്ടാക്കുക. പാചകസമയത്തും ബാത്‌റൂമിലും എക്‌സ്‌ഹോസ്റ്റ് ഫാനുപയോഗിക്കുക. വീടിനുള്ളില്‍ ഉണങ്ങിയ തുണികള്‍ ഉപയോഗിക്കണം. അകത്തു വളര്‍ത്തുന്ന ചെടികള്‍ക്കു കൂടുതല്‍ വെള്ളമുപയോഗിക്കരുത്. വീടിനകം വെള്ളത്തിന്റെ ചോര്‍ച്ചയുണ്ടെങ്കില്‍ ഒഴിവാക്കുക.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here