2030 ആകുമ്പോള്‍ പ്രതിവര്‍ഷം 5.5 മില്യണ്‍ സ്ത്രീകള്‍ കാന്‍സര്‍ മൂലം മരിക്കും.

Tue,Nov 01,2016


2030 ആകുന്നതോടെ ലോകത്തു പ്രതിവര്‍ഷം 5.5 മില്യണ്‍ സ്ത്രീകള്‍ കാന്‍സര്‍ മൂലം മരിക്കുമെന്നു റിപ്പോര്‍ട്ട്.
ഡന്മാര്‍ക്കിലെ ആകെ ജനസംഖ്യ ഏതാണ്ടിതാണെന്നു പറയാം. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ ഈ രോഗം മൂലം മരിച്ചവരുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
ലോകജനസംഖ്യയും പ്രായവും വര്‍ധിക്കുന്നതിനിടെ ദരിദ്ര-മധ്യവര്‍ത്തിരാജ്യങ്ങളിലെ സ്ത്രീകളിലാണ് മരണനിരക്കു കൂടുന്നത്. അതില്‍ ഭൂരിഭാഗവും കാന്‍സര്‍ മരണങ്ങളായിരിക്കും. ഏറ്റവും എളുപ്പത്തില്‍ തടയാവുന്ന കാന്‍സര്‍ രോഗമാണ് മരണം വിതയ്ക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.
യുവതികളും മധ്യവയസ്‌കരായ സ്ത്രീകളുമാണ് ഇത്തരം കാന്‍സറിന്റെ പിടിയില്‍പ്പെട്ടു മരിക്കുന്നതെന്നതിനാല്‍ കുടുംബങ്ങളിലും രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയിലും ഇതു പ്രതിസന്ധിയുണ്ടാക്കുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് സാലി കൊവല്‍ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ചേര്‍ന്നു നടത്തിയ പഠനമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നിലവില്‍ ലോകത്ത് ഏഴിലൊരു സ്ത്രീയുടെ മരണകാരണം കാന്‍സറാണ്, മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനം. ഒന്നാമതു ഹൃദ്രോഗം തന്നെ. കാന്‍സര്‍ രോഗങ്ങളില്‍ മാരകമായവ സ്തനം, ശ്വാസകോശം, കുടല്‍ മലാശയം, സെര്‍വിക്കല്‍ കാന്‍സറുകളാണ്. ഇവയൊക്കെ തടയാനാവുന്ന കാന്‍സറുകളാണ്. നേരത്തേ നിര്‍ണയിച്ചാല്‍ പൂര്‍ണമായി സുഖപ്പെടുത്താവുന്നവ.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here